മലയാള സിനിമയിലെ സുവർണ്ണ നായികമാർ വീണ്ടും ഒന്നിച്ചപ്പോൾ…..ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടെന്ന് മേനക, ചിത്രം ഏറ്റെടുത്ത് ആരാധകർ


 1980കളിലും 90കളിലും സിനിമയിൽ നിറഞ്ഞുനിന്ന നായികമാരുടെ ഒത്തുകൂടലിൻറെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ മലയാള സിനിമയുടെ നേടും തൂണായി നിന്നിരുന്ന താരങ്ങളോട് മലയാളികൾക്ക് എല്ലാകാലത്തും ഒരു പ്രത്യേക സ്നേഹം തന്നെയാണ് ഉണ്ടായിട്ടുള്ളത്.

 അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്. കാരണം മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടങ്ങളിൽ ഓരോരുത്തരും അവരവരുടെ ശൈലിയിൽ സ്‌ക്രീനിൽ നിറഞ്ഞാടി അത്ഭുതം കാഴ്ചവെച്ചവരാണ്.

ചലച്ചിത്ര താരങ്ങളായ മീനയും അംബികയും കാർത്തികയും മഞ്ജുപിള്ളയും ശ്രീലക്ഷ്മിയും ബിന്ദുജയും സോനാ നായരും ചിപ്പിയും ജലജയും ആണ് ചിത്രത്തിലെ ഹൈലൈറ്റ്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോഴും സിനിമയിൽ വളരെ സജീവമായി നിലനിൽക്കുന്നത്. മേനകയാണ് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. “ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്,” ചിത്രം പങ്കുവച്ചുകൊണ്ട് മേനക കുറിച്ചു.

അംബിക സിനിമയിൽ സജീവമാണെങ്കിലും ഒരു കാലത്ത് ഹിറ്റ് നായികയായിരുന്ന കാർത്തിക ഇതുവരെ രണ്ടാം വരവ് നടത്തിയിട്ടില്ല. ജലജയാണെങ്കിൽ മാലിക് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മേനകയും വിന്ദുജയും സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ശ്രീലക്ഷ്മി,ചിപ്പി,സോനാ നായർ, മഞ്ജു പിള്ള തുടങ്ങിയ നടിമാർ സീരിയലിലും സജീവമാണ്.ഈയിടെ നടി സുമലതയുടെ മകൻറെ വിവാഹത്തിന് 80കളിലെ നടിമാർ ഒരുമിച്ചെത്തിയിരുന്നു. ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. മീന, സുഹാസിനി,നദിയ മൊയ്തു, മേനക സുരേഷ്, രാധിക ശരത്കുമാർ,ലിസി, പൂർണിമ ഭാഗ്യരാജ് എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്. രജനീകാന്തും ചടങ്ങിനെത്തിയിരുന്നു.

അതേസമയം ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവരുടെ പ്രിയപ്പെട്ട നായികമാർ ആരൊക്കെയാണ് എന്ന് പറഞ്ഞുകൊണ്ട് എത്തുകയാണ് ഇപ്പോൾ. കുറച്ചുനാളുകൾക്കു മുൻപ് സുഹാസിനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നടി സുമലതയുടെ മകൻറെ വിവാഹത്തിന് എത്തിയതായിരുന്നു താരങ്ങൾ എല്ലാവരും തന്നെ.

Post a Comment

0 Comments