കടബാധ്യത മൂലം വീട് വരെ വിറ്റു,ചെക്ക് കേസിൽ പ്രതിയുമായി; 90 കളിലെ സൂപ്പർഹിറ്റ് താരത്തിന്റെ ഇന്നത്തെ സമ്പാദ്യം മലയാളത്തിലെ പ്രമുഖ നടന്മാരെ പോലും വെല്ലുന്നത്


 ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു രംഭ. തെന്നിന്ത്യയുടെ ഗ്ലാമർ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരത്തിന്റെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. 

സ്വർഗ്ഗത്തിലെ തങ്കമണി എന്ന് പറഞ്ഞാൽ ആകും മലയാളികൾക്ക് കുറച്ചുകൂടി അടുത്തറിയാൻ കഴിയുന്നത്. സിനിമയിൽ വരുമ്പോൾ അമൃത എന്ന പേര് പിന്നീട് രംഭയായി മാറുകയായിരുന്നു. ഒരുപാട് ബോളിവുഡ് സിനിമകളിലും നൂറോളം സൗത്ത് ഇന്ത്യൻ സിനിമകളിലും അഭിനയിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നട, ഭോജ്പൂരി സിനിമകളിലൊക്കെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1991ൽ ഒരു തെലുങ്കു സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. 92 വിനീതിന്റെ നായികയായി സർഗ്ഗം എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു. ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ വീണ്ടും വിനീതിന്റെ നായികയായി പ്രത്യക്ഷപ്പെട്ടതോടെ ഈ കോമ്പോ മലയാളികൾ ഏറ്റെടുത്തു. ബോളിവുഡിലെ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനീകാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കപൂർ, അജയ് ദേവഗൻ, സുനിൽ ഷെട്ടി, കമൽഹാസൻ എന്നിവരുടെ കൂടെ വേഷം കൈകാര്യം ചെയ്യുവാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ജ്യോതികയും ലൈലയും രംഭയും ഉള്ള ത്രീറോസസ് എന്ന ചിത്രത്തിലാണ് രംഭ ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞത്. ചാർലി അങ്കിൾസ് എന്ന ഹോളിവുഡ് സിനിമയുടെ പകർപ്പായിരുന്നു ഈ ചിത്രം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയിരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന രംഭ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. മലയാളികൾ ഒരുകാലത്ത് നെഞ്ചേറ്റിരുന്ന താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇന്നും മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടതാണ്. കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവ അതിൽ ചിലത് മാത്രം. 90കളിലെ നടിമാരെ പോലെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് താരത്തിന് അവസരങ്ങൾ കുറഞ്ഞുവന്നത്. കുടുംബജീവിതത്തിലേക്ക് പിന്നീട് മാറിയ രംഭ സിനിമ അഭിനയം നിർത്തി റിയാലിറ്റി ഷോകളിലും മറ്റും സാന്നിധ്യം അറിയിക്കുകയുണ്ടായി. 2011ൽ ആണ് താരം വിവാഹിതയായത്. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് താരത്തിന്റെ ഭർത്താവിൻറെ പേര്. ബിസിനസുകാരനായ ഭർത്താവിനൊപ്പം കാനഡയിൽ താമസിക്കുന്ന താരത്തിന് മൂന്നു കുട്ടികളാണ് ഉള്ളത്.

ഒരുകാലത്ത് വൻതുക പ്രതിഫലം കൈപ്പറ്റിയിരുന്ന രംഭയുടെ ഇപ്പോഴത്തെ സമ്പാദ്യത്തെപ്പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിദേശത്ത് താമസിക്കുന്ന താരത്തിന് മൂന്നു മില്യൻ ഡോളറിന്റെ ആസ്തി ഉണ്ടെന്നാണ് കണക്കുകൾ. ഒരു പ്രമുഖ കമ്പനിയുടെ സിഇഒയാണ് രംഭയുടെ ഭർത്താവ്. മുൻപൊരിക്കൽ താരത്തിന് കടുത്ത സാമ്പത്തിക പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. 2003 സഹോദരനൊപ്പം സിനിമാ നിർമാണ രംഗത്തേക്ക് കടന്ന താരം വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. ത്രീ റോസസ് എന്ന താരം നിർമിച്ച ചിത്രമാണ് കനത്ത പരാജയം നേരിട്ടത്. കനത്ത കടബാധ്യത വന്നതോടെ ചെന്നൈയിലെ വീട് വിറ്റ താരം ചെക്ക് ബൗൺസ് കേസിലും പ്രതിയായി. എന്നാൽ പിന്നീട് സിനിമകളിലൂടെ തന്നെ ഈ സാമ്പത്തിക പ്രശ്നങ്ങൾ മറികടന്ന് താരം ഇപ്പോൾ കുടുംബജീവിതവുമായി കഴിയുകയാണ്.

Post a Comment

0 Comments