ഒരുകാലത്ത് മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ നിർത്തി തിളങ്ങിനിന്ന ഒരു നടിയായിരുന്നു രഞ്ജിത.
മോഹൻലാൽ ചിത്രമായ ഒരു യാത്രാമൊഴിയിലെ നായികയായി എത്തിയ താരത്തെ അത്രപെട്ടെന്നൊന്നും മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം ഇപ്പോഴും അറിയപ്പെടുന്നത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പേരിൽ അല്ല എന്നതാണ് സത്യം. പലപ്പോഴും വിവാദനായികയായ രഞ്ജിത അറിയപ്പെട്ടിട്ടുള്ളത്..ഒരു കാലത്ത് തെന്നിന്ത്യൻ താരസുന്ദരി അറിയപ്പെട്ടിരുന്ന നടി രഞ്ജിതയുടെ ആദ്യകാല പേര് ശ്രീവല്ലി എന്നായിരുന്നു. ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്കാരം നേടിയ നടി കൂടിയായിരുന്നു താരം. അവാർഡ് ജേതാവായ സംവിധായകൻ ഭാരതിരാജയാണ് രഞ്ജിത എന്ന പേര് നൽകിയത്. ഇദ്ദേഹം തന്നെയാണ് 1992 നാടോടി തെൻട്രൽ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴിൽ അവതരിപ്പിക്കുന്നതും..
1996 എസ് വി കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ മാവിച്ചി ഗുരു എന്ന സിനിമയിൽ മികച്ച സഹനടിക്കുള്ള പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു മേജർ ആയ രാകേഷ് മേനോനെ താരം വിവാഹം കഴിക്കുന്നത്. കോളേജ് കാലഘട്ടം മുതൽ തന്നെ ഇരുവരും പരസ്പരം പരിചയമുള്ളവരായിരുന്നു. അതിനാൽ തന്നെ രണ്ടായിരത്തിൽ രണ്ടുപേരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ 2007 ഇരുവരും വേർപിരിയുകയായിരുന്നു ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും കുറച്ചുനാൾ രഞ്ജിത മാറിനിൽക്കുകയും ചെയ്തു. പിന്നീട് നായികയായിരുന്ന രഞ്ജിത ഒരു സഹനടി എന്ന ലേബലിലേക്ക് ഒതുങ്ങുകയായിരുന്നു ചെയ്തത്. സിനിമയ്ക്കൊപ്പം തന്നെ ചില തമിഴ് സീരിയലുകളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു.
സിനിമാ മേഖലയിൽ നിന്നും അകന്ന് രഞ്ജിത സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ എത്തുകയും ആനന്ദമയിയായി മാറുകയും ചെയ്തു. സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈംഗിക വീഡിയോ പുറത്തുവന്നതോടെയാണ് നടി വിവാദത്തിലായത്. ഏഴു വർഷത്തിനു മുൻപ് ഇറങ്ങിയ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വാദം ആയിരുന്നു നടി ഉയർത്തിയത്. എന്നാൽ ഈ വീഡിയോ യഥാർത്ഥത്തിൽ ഉള്ളതാണ് എന്ന തരത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതായി റിപ്പോർട്ട് ചെയ്തിരുന്നു . ഈ കേസുകളെല്ലാം ആളുകളുടെ മറവിയിലേക്ക് പോയതോടെ വീണ്ടും ആശ്രമത്തിൽ സജീവമായിരിക്കുകയാണ് താരം.
കുറച്ചു കാലങ്ങൾക്കു മുൻപ് അമിതവേഗത്തിൽ വന്ന താരത്തിന്റെ വിവാഹം അപകടത്തിൽ പെട്ടതും നിർത്താതെ പോയതിനെ തുടർന്ന് ആളുകൾ വാഹനം കയ്യേറ്റം ചെയ്തതും ഒക്കെ വാർത്തയായി മാറിയിരുന്നു. മികച്ച വോളിബോൾ പ്ലെയർ കൂടിയായിരുന്നു താരം സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒക്കെ നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സുരേഷ് ഗോപി നായകനായെത്തിയ മാഫിയ,ജയറാം നായകനായി എത്തിയ കൈക്കുടന്ന നിലാവ്, ജോണിവാക്കർ,വിഷ്ണു, സിന്ദൂരരേഖ, സുന്ദരി നീയും സുന്ദരൻ ഞാനും, കർമ്മ, ഒരുയാത്രാമൊഴി, തട്ടകം, പുതുമുഖങ്ങൾ തുടങ്ങിയ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
0 Comments