ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, പീരിയഡ്‌സ് ആവാന്‍ പൈനാപ്പിളും പപ്പായയും ഒക്കെ കഴിച്ചു; ഒടുവില്‍ കരഞ്ഞുപോയി; പ്രഗ്നനന്‍സി സ്റ്റോറി പറഞ്ഞ് പാര്‍വതി


 സോഷ്യല്‍മീഡിയയിലും മോഡലിങ് രംഗത്തുമെല്ലാം പ്രശസ്തയാണ് പാര്‍വതി സോമനാഥ്. താരത്തിന്റെ യൂ്യൂബ് ചാനല്‍ ഇപ്പോള്‍ ഏറെ ഹിറ്റാണ്. നേരത്തെ ആതിര മാധവിനൊപ്പമുള്ള പാര്‍വതിയുടെ വീഡിയോ വൈറലായിരുന്നു.

 പാര്‍വതി കൃഷ്ണയും മൃദുല വിജയുമെല്ലാം പാര്‍വതിയുടെ അടുത്ത കൂട്ടുകാരാണ്.ഇപ്പോഴിതാ തന്റെ പ്രഗ്നന്‍സി സ്റ്റോറി ചെയ്തിരിക്കുകയാണ് പാര്‍വതി. തന്റേത് പ്ലാന്‍ഡ് ആയ പ്രെഗ്‌നന്‍സിയായിരുന്നില്ല, അതിനാല്‍ ഗര്‍ഭിണിയാണ് എന്നത് ഉള്‍ക്കൊള്ളാന്‍ തന്നെ സമയമെടുത്തു എന്നാണ് താരം പറയുന്നത്.

തന്റെ മകനിപ്പോള്‍ എട്ട് മാസമായി. താന്‍ ഗര്‍ഭിണിയായ സമയത്ത് ദുബായിലായിരുന്നു. ധരുണേട്ടന്‍ ഓഫീസിലേക്ക് പോവും. ഞാന്‍ വീട്ടില്‍ ഇരുന്നായിരുന്നു വര്‍ക്ക് ചെയ്തിരുന്നു. ഒരു പരസ്യത്തിന് അവസരം ലഭിച്ചതോടെ തടി കുറയ്ക്കാനായി വര്‍ക്കൗട്ട് തുടങ്ങിയിരുന്നു. പൊതുവെ പീരീഡ്സ് ലേറ്റാവാറുള്ളതിനാല്‍ പ്രഗ്നന്റ് ആണെന്നൊന്നും ചിന്തിച്ചിരുന്നില്ല. ഡയറ്റ് ഒക്കെയുള്ളതിനാല്‍ വൈകിയതായിരിക്കും എന്നാണ് കരുതിയത്. ഇടയ്ക്ക് ബ്ലീഡിംഗ് വന്നപ്പോള്‍ പീരീഡ്സായി എന്നായിരുന്നു കരുതിയത്. എങ്ങനെയെങ്കിലും പീരീഡ്സ് ആവാനായിരുന്നു ആഗ്രഹം. പൈനാപ്പിളും ഈത്തപ്പഴവും പപ്പായയുമൊക്കെ നന്നായി കഴിച്ചു. ബ്ലീഡിംഗിനൊപ്പം നല്ല പെയ്നുമുണ്ടായിരുന്നു. സാധാരണ പോലെയുള്ള പെയ്നായിരുന്നില്ല അതെന്ന് പിന്നീടാണ് മനസിലായത്.

ഇതോടെ നാത്തൂനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്യാന്‍ അവള്‍ പറഞ്ഞപ്പോള്‍ നേരെ പോവുകയായിരുന്നു. ഹെവി വര്‍ക്കൗട്ട് കാരണമായാണോ ബ്ലീഡിംഗായത് എന്നായിരുന്നു ആശങ്ക. അവിടെ ചെന്നപ്പോള്‍ പെട്ടെന്ന് കണകറ്റാവുന്ന ഡോക്ടറായിരുന്നു.

ഞാന്‍ പൈനാപ്പിളൊക്കെ കഴിച്ചതും വര്‍ക്കൗട്ട് ചെയ്തതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞിരുന്നു. നീ പ്രഗ്‌നന്റായിട്ടുണ്ടെങ്കില്‍ എന്തൊക്കെ ചെയ്താലും അത് പോവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നും പാര്‍വതി പറയുന്നു.

വെഡ്ഡിംഗ് ആനിവേഴ്സറി അടുത്ത സമയമായിരുന്നു. ഗിഫ്റ്റൊക്കെ മേടിക്കാനായി കുറേ നടന്നിരുന്നു. ബ്ലീഡിങ് ഇല്ലെങ്കിലും നല്ല വേദന ഉണ്ടായിരുന്നു. ഇതോടെയാണ് പ്രഗ്‌നന്‍സി കിറ്റ് മേടിച്ചത്. രാവിലെ ടെസ്റ്റ് ചെയ്യുന്നതാണ് അത്യുത്തമമെങ്കിലും വൈകുന്നേരമായിരുന്നു ഞങ്ങള്‍ നോക്കിയത്.

നല്ല ഡാര്‍ക്ക് പിങ്കില്‍ രണ്ട് വരകള്‍ കണ്ടിരുന്നു. അത് കണ്ടതും ഞാന്‍ കരയാന്‍ തുടങ്ങി. പ്ലാന്‍ഡല്ലാത്തതിനാല്‍ എനിക്ക് അതൊരു ഷോക്കായിരുന്നു. കുറേ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നു. ഇത് നീ തന്നെ വരച്ചതാണോയെന്നായിരുന്നു ധരുണ്‍ ചേട്ടന്‍ ചോദിച്ചതെന്നും പാര്‍വതി പറയുന്നു.

Post a Comment

0 Comments