മലയാള സിനിമ – സീരിയൽ രംഗത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കവി രാജ്. കവിരാജ് എന്ന പേര് പറയുമ്പോൾ തന്നെ ആരധകർക്ക് ആദ്യം ഓർമ വരുന്നത് കല്ല്യാണരാമൻ എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രമാണ്.
അഭിനയ രംഗത്ത് ഏറെ നാളൊന്നും അദ്ദേഹം സജീവമായി ഇല്ലായിരുന്നെങ്കിലും കവിരാജ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. എന്നാൽ സിനിമയിൽ നിന്നും സീരിയലിൽ നിന്നും കവിരാജ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു.
സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിരുന്ന സമയത്ത് കൂളിങ്ങ് ഗ്ലാസും, ടീ ഷർട്ടും, സ്റ്റൈലൻ ബൈക്കുമായി കണ്ടിരുന്ന കാവിരാജിനെ ഇടക്കാലത്ത് കാഷായ വസ്ത്രം ധരിച്ച് കാണാനിടയാവുകയുണ്ടായി. ഇങ്ങനെയൊരു വേഷവും, രൂപമാറ്റവും അദ്ദേഹത്തിൽ കണ്ടപ്പോൾ പ്രേക്ഷകരിൽ ഇത് വലിയ അമ്പരപ്പ് ഉണ്ടാക്കുകയുണ്ടായി. എന്നാൽ വേഷം അങ്ങനെയൊക്കെയാണെങ്കിലും താൻ ഒരു സ്വാമിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു യുട്യൂബ് വ്‌ളോഗർക്ക് നൽകിയ അഭിമുഖത്തിലാണ് കവിരാജ് തൻ്റെ ഇപ്പോഴത്തെ ജീവിതത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞത്. സിനിമ – സീരിയൽ മേഖലയിൽ തനിയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തെ സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഇപ്പോൾ താനൊരു കുടുംബനാഥനാണെന്നും, തൻ്റെ വേഷവിധാനം മാറിയതില്‍ കാരണമുണ്ടെന്നും ആര്‍ഭാട ജീവിതം ഒഴിവാക്കിയെന്നേയുള്ളു തൻ്റെ വേഷവിധാനവും ജീവിതത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളും മാറിയെന്നും ഇതൊക്കെ ഒരു നിയോഗമായിട്ടാണ് കാണുന്നതെന്നും അതുകൊണ്ട് താൻ തൻ്റെ തൊഴില്‍ ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ചില ചാനലുകളിലൊക്കെ താന്‍ സന്യാസം തിരഞ്ഞെടുത്തു എന്ന വാര്‍ത്തകള്‍ നൽകിയത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും കവിരാജ് കൂട്ടിച്ചേർത്തു. അമ്മയുടെ മരണ തന്നെ വല്ലാതെ വേദനപ്പെടുത്തിയ ഒരു കാര്യമായിരുന്നെന്നും ആരോടും അധികം മിണ്ടാതെയാകുന്നത് അങ്ങനെയാണെന്നും അമ്മയുടെ മരണാന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ താൻ കാഷായ വേഷമാണ് ധരിച്ചിരുന്നതെന്നും അപ്പോഴേക്കും തനിയ്ക്ക് താടിയും മുടിയും വളര്‍ന്നിരുന്നതായും അങ്ങനെയൊരു രൂപത്തിൽ തന്നെ കാണനിടയായ സാഹചര്യത്തിലാണ് ചില യൂട്യൂബ് ചാനലുകളില്‍ താൻ സന്യാസിയായി എന്ന വാര്‍ത്ത വരുന്നതെന്നും കവിരാജ് പറയുന്നു.
ലളിതമായ മുണ്ടും, കുർത്തയുമാണ് ധരിക്കാറുള്ളതെന്നും ജീൻസും, പാന്റും ഇടാറില്ലെന്നും മുണ്ടും, കുർത്തയും ഇഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിന് അരികിലായിട്ടാണ് കാവിരാജ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. സന്തോഷത്തോടെയാണ് ഇവിടെ കുടുംബത്തിനൊപ്പം താമസിക്കുന്നതെന്നും ചെറുപ്പം മുതലേ തനിയ്ക്ക് ആത്മീയത ഇല്ലായിരുന്നെന്നും കവിരാജ് പറഞ്ഞു.
0 Comments