365 ദിവസവും പുതിയ സാരി, സാരി കളക്ഷന് മാത്രമായി സ്വന്തമായി ഒരു വീട് ; നടി നളിനിയുടെ അമ്പരിപ്പിക്കുന്ന ജീവിതം


 മലയാളത്തിൽ ഏറെ ആരധകരുള്ള നടിമാരിൽ ഒരാളാണ് നളിനി. തൊണ്ണൂറ്, എൺപത് കാലഘട്ടത്തിലായിരുന്നു താരം കൂടുതൽ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്നത്. 

‘ഇതിലെ വന്നവർ’ എന്ന സിനിമയിലൂടെയാണ് നളിനി അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇടക്കാലത്ത് താരം നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തനിയ്ക്ക് സാരിയോടുള്ള കമ്പത്തെക്കുറിച്ചായിരുന്നു അഭിമുഖത്തിൽ നളിനി തുറന്നു പറഞ്ഞത്.



മറ്റാർക്കും ഇന്നേവരെ കേട്ടിട്ടില്ലാത്ത സാരി ക്രെയ്‌സാണ് തനിയ്‌ക്കെന്നും, ഓരോ ദിവസവും പുതിയ സാരി വേണമെന്നുമാണ് നളിനി പറയുന്നത്. 365 ദിവസവും പുതിയ സാരി വേണമെന്നത് തനിയ്ക്ക് നിർബന്ധമുള്ള കാര്യമാണെന്നും എവിടെ പോയി കഴിഞ്ഞാലും പുതിയ സാരികൾ വാങ്ങിക്കുന്ന ശീലം തനിയ്‌ക്കുണ്ടെന്നും, അങ്ങനെയാണ് സാരിയുടെ കളക്ക്ഷൻ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി താനൊരു വീട് വാങ്ങിക്കുന്നതെന്നും പല കാലങ്ങളിലായി വാങ്ങിച്ച നിരവധി സാരികൾ തനിയ്ക്കുണ്ടെന്നും താരം തുറന്നു സമ്മതിക്കുന്നു. പുതിയ കാലത്തെ സിനിമകളിൽ അത്ര കണ്ട് നളിനി സജീവമല്ലെങ്കിലും എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിൽ മികച്ച സംവിധായകര്‍ക്കൊപ്പവും, മുന്‍നിര നായകന്മാർക്കൊപ്പവും നളിനി പ്രവർത്തിച്ചിട്ടുണ്ട്.



മമ്മൂട്ടിയും, മോഹൻലാലുമെല്ലാം തുടക്കരായി കരിയർ ആരംഭിച്ച സമയത്ത് ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേയ്ക്ക് എന്ന നിലയിൽ തിരക്കുപിടിച്ച നായികയായിരുന്നു നളിനി. മലയാളത്തിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ തമിഴ് ചിത്രങ്ങളിലാണ് നളിനി അഭിനയിച്ചിട്ടുള്ളത്. സീരിയസ് കഥാപാത്രങ്ങൾക്ക് പുറമേ തമിഴിൽ ഹാസ്യ വേഷങ്ങളും നളിനി അവതരിപ്പിച്ചിട്ടുണ്ട്.



മലയാളത്തിൽ ഇടവേള, നവംബറിൻ്റെ നഷ്ടം, കൂലി, ആവനാഴി, അടിമകൾ, ഉടമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ നളിനി വേഷമിട്ടിട്ടുണ്ട്. ‘ലേഖയുടെ ജീവിതം ഒരു ഫ്ലാഷ് ബാക്ക്’ എന്ന ചിത്രത്തിലൂടെയാണ് നളിനി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ചിത്രത്തിൽ നളിനി അവതരിപ്പിച്ച കഥാപത്രത്തിന് വലിയ സ്വീകാര്യതയും, പുരസ്കാരങ്ങളും അവരെ തേടിയെത്തിയിരുന്നു. വിവാഹ ജീവിതത്തോടെയാണ് നളിനി അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. 1987 – ൽ നടൻ രാമരാജനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും 2000 – ൽ വേർപിരിയുക യായിരുന്നു. അരുണ, അരുൺ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.

വിവാഹ മോചനത്തിന് ശേഷം നളിനി വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നു. സിനിമയിൽ അഭിനയിക്കുകയെന്നത് തൻ്റെ ആഗ്രഹമായിരുന്നില്ലെന്നും, അമ്മയ്ക്ക് ആയിരുന്നു അതിന് ഇഷ്ടമെന്നും, അച്ഛന് തന്നെ ഡോക്ടറോ, വക്കീലോ ആക്കനായിരുന്നു ആഗ്രഹമെന്നും നളിനി കൂട്ടിച്ചേർത്തു. സിനിമയിൽ വന്നതോട് കൂടെ പഠനം മുടങ്ങിയെന്നും അതിൽ വിഷമം തോനുന്നതായും നളിനി പറഞ്ഞു. എൺപതിലേറെ സിനിമകളിൽ വേഷമിട്ട നളിനിയുടെ എല്ലാ സിനിമകളും വിജയിച്ചവയാണ്. കുറഞ്ഞ സിനിമകളെങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നിന്നും വലിയൊരു ഇടവേളയെടുത്തതിന് പിന്നാലെ മലയാളത്തിൽ ‘രാവണപ്രഭു’ – വിലാണ് നളിനി അഭിനയിക്കുന്നത്. സിനിമയിൽ ചെയ്യുന്നതിനേക്കാൾ വ്യത്യസ്ത വേഷങ്ങൾ സീരിയലിൽ ലഭിക്കാൻ തുടങ്ങിയതോട് കൂടെയാണ് ഈ മേഖലയിലേക്ക് കടന്നതെന്നും നളിനി സൂചിപ്പിച്ചു.

Post a Comment

0 Comments