സുരേഷ് ഗോപിക്ക് ഒരു ആക്ഷൻ കിങ് പരിവേഷം നൽകിയതിൽ വലിയതോതിൽ വഹിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ഷാജി കൈലാസ്.
സിനിമയ്ക്ക് ഉള്ളിലും പുറത്തും ഒക്കെ ഇരുവരും തമ്മിൽ വളരെ മികച്ച സൗഹൃദം തന്നെയായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ആനിയെക്കൊണ്ട് ഒളിച്ചോടിയ ഷാജിക്ക് സുരേഷ് ഗോപി രക്ഷകനായി എത്തുകയും ചെയ്തു. സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയും സംവിധായകൻ ഷാജി കൈലാസും വിവാഹിതരായത് എന്ന കഥ പണ്ടുമുതൽതന്നെ പുറത്തുവന്നതാണ്. ഇപ്പോഴിതാ രണ്ട് തവണ ആനിയുടെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട് എന്നും ആകാശത്ത് വെച്ച് മോതിരം മാറ്റം നടത്തിയിട്ടുണ്ടെന്നും ആണ് ഷാജി കൈലാസ് വെളിപ്പെടുത്തുന്നത്.
ക്യാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷാജിയുടെ തുറന്നുപറച്ചിൽ. രുദ്രാക്ഷത്തിന്റെ ലൊക്കേഷനിൽ നിന്നാണ് താനും ആനിയും തമ്മിൽ പ്രണയത്തിലായത് എന്ന വാദത്തെയും തള്ളിക്കളയുന്നുണ്ടായിരുന്നു ഷാജി കൈലാസ്. സംവിധായകനായ ഞാനും ആനി അതിൽ അഭിനയിക്കുന്ന നടിയും മാത്രമായിരുന്നു. ഞങ്ങൾ വിവാഹിതരായത് അങ്ങനെ ആണ് എന്ന് എല്ലാവരും ചിന്തിക്കുന്നത്. അങ്ങനെയല്ല യാദൃശ്ചികമായാണ് ഞാൻ ആനിയുമായി ഇഷ്ടത്തിൽ ആകുന്നത്. ഈ കുട്ടി കൊള്ളാമല്ലോ ഞാൻ കല്യാണം കഴിച്ചാലോ എന്ന് രഞ്ജി പണിക്കരോടെ ചുമ്മാ പറഞ്ഞതാണ്. പുള്ളിക്കാരൻ അതുപോലെ തന്നെ ആനിയോട് ചോദിച്ചു. അങ്ങനെയാണ് ആനി അറിയുന്നത്
ആകാശത്ത് വെച്ചുള്ള മോതിരം മാറ്റവും വളരെ യാദൃശ്ചികമായി നടന്ന ഒരു കാര്യമായിരുന്നു. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയാണ്. ഫ്ലൈറ്റിൽ ആനിയുമുണ്ട്. പെട്ടെന്ന് കയ്യിൽ കിടന്ന മോതിരം എടുത്തു. ആനി ഉണ്ടാവും എന്ന് അറിഞ്ഞില്ല. ആനിയെ കണ്ടതോടെ എന്റെ കൈയിലുണ്ടായിരുന്ന മോതിരം എടുത്ത് ഇട്ടു കൊടുത്തതാണ്. അല്ലാതെ സംഭവബഹുലമായ പ്രണയങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അന്ന് എന്നും കാണാൻ പോകാനും വിളിച്ചു സംസാരിക്കാനും ഒന്നും പറ്റുന്ന സാഹചര്യങ്ങൾ ആയിരുന്നില്ല. അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല എന്നും ഷാജി കൈലാസ് പറയുന്നു. പ്രണയവിവാഹം ആയതുകൊണ്ട് തന്നെ ജാതിയും മതവും ഒക്കെ പറഞ്ഞു ചില പ്രശ്നങ്ങൾ ഉണ്ടാവുമല്ലോ ഒരാഴ്ച കഴിഞ്ഞപ്പോൾ അതൊക്കെ മാറുകയും ചെയ്തു. ഞാൻ ആരാണെന്ന് പിന്നീടാണ് ആനിയുടെ വീട്ടുകാർക്ക് മനസ്സിലായത്.
ഇപ്പോൾ ഞാൻ അവരുടെ പ്രിയപ്പെട്ട മരുമകനാണ്. കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് നടന്ന ആളാണ് ഞാൻ. എനിക്കതിനോട് താൽപര്യമില്ലായിരുന്നു. ഈ കുട്ടി ആയിരിക്കണം എന്ന് തോന്നിയതുകൊണ്ട് അങ്ങനെ സംഭവിച്ചു. രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു ശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയുടെ കഴുത്തിൽ താലി കെട്ടുന്നത്. ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ട് വേണമെന്നുള്ളത് ഭാര്യയുടെ തീരുമാനമായിരുന്നു. ശങ്കുമുഖം ക്ഷേത്രത്തിൽ നിന്ന് വീണ്ടും താലികെട്ടി. അങ്ങനെ രണ്ടുതവണ താലികെട്ട് നടത്തിയെന്നാണ് ഷാജി കൈലാസ് പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു.
0 Comments