കൊച്ചി: ഇന്ത്യ എന്ന പേര് ഭാരതമാക്കുന്നതില്‍ പ്രതികരിച്ച് നടി ലെന. ഇന്ത്യ മാറ്റി ഭാരതമാക്കുന്നതിലെന്താണ് കുഴപ്പം, ഇന്ത്യ എന്നത് സാമ്രാജ്യത്ത ശക്തികള്‍ നല്കിയ പേരാണ്.
ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടില്ലേ. എന്തുകൊണ്ട് ഈ മാറ്റത്തെ മാത്രം എതിര്‍ക്കുന്നതെന്ന് ലെന ചോദിച്ചു.‘നമ്മള് നമ്മുടെ വേരുകളിലേക്ക് പോകണം. അതില്‍ ജ്ഞാനം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ഒരു കൊളോണിയല്‍ ശക്തിയാണ് ഇന്ത്യ എന്ന പേര് നല്‍കിയത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ നിരവധി പേരുകള്‍ നമ്മള് മാറ്റിയില്ലേ. എന്തുകൊണ്ട് ഈ മാറ്റം പാടില്ല? നമ്മുടെ സാഹിത്യത്തില്‍ ഭാരതം എന്നത് വളരെ ശക്തമായ പേരാണ്,’ ലെന പറഞ്ഞു.
നമ്മുടേത് അമൂല്യമായ രാജ്യമാണ്. നമുക്ക് കാതലായ നിരവധി കാര്യങ്ങളുണ്ട്, നിരവധി ഭാഷകളുണ്ട്. നമുക്ക് ഒരു പ്രധാന ഭാഷയുണ്ട് – സംസ്കൃതം. അതുപോലെ, നമ്മള് ഹിന്ദുമതം എന്ന് വിളിക്കുന്ന ഈ മതം നമുക്ക് അവിഭാജ്യമാണ്. അതിനാല്‍ അത് നമ്മള് സംരക്ഷിക്കണം. ഏതെങ്കിലും രാഷ്ട്രീയമോ മതപരമോ ആയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല താനിത് പറയുന്നത് എന്നും ലെന കൂട്ടിച്ചേര്‍ത്തു.
0 Comments