ബിപോര്‍ജോയ് ചുഴലിക്കാറ്റ്; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


 തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത.

ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത 4 ദിവസം കേരള തീരത്തു കാറ്റിന്റെ ശക്തി മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലാകാനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം, ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മണ്ഡവി ( ഗുജറാത്ത് )ക്കും കറാച്ചിക്കും ഇടയില്‍ ജാഖുപോര്‍ട്ടിനു സമീപം ജൂണ്‍ 15ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.




Post a Comment

0 Comments