ഭാര്യയാണ് എന്റെ ജീവൻ ടോൺ… വിലക്കപ്പെട്ട കനികൾ കഴിക്കരുത് എന്ന് പറയില്ലെങ്കിലും കുറയ്ക്കാൻ ഭാര്യ എപ്പോഴും പറയുമായിരുന്നു… കണ്ണൻ സാഗർ


 സ്റ്റേജ് ഷോകളിൽ നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക് കടന്നുവന്ന കലാകാരനാണ് കണ്ണൻ സാഗർ. ഇന്ന് ബിഗ് മിനിസ്ക്രീനിലും ഒരേപോലെ സജീവമാണ് കണ്ണൻ സാഗർ. തന്റെ വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

28 വർഷമായി തന്റെ ഒപ്പം കൂടിയ ചെങ്ങന്നൂർ കാര്യായ ഗീത ആണ് തന്റെ ഭാര്യ എന്ന് അദ്ദേഹം പരിചയപ്പെടുത്തുന്നു. തന്റെ ഇഷ്ട വിനോദം ഭാര്യയുമായി ചെറിയ വഴക്ക് ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇഷ്ടഭക്ഷണം. അതുപോലെ ഇഷ്ടപ്പെട്ട വസ്ത്രം അത് ഭാര്യ തെരഞ്ഞെടുക്കുന്നതാണ് എന്നും അദ്ദേഹം പറയുന്നു. താൻ ഭാര്യയിൽ നിന്ന് നിത്യവും കേൾക്കുന്നത് ‘ഇങ്ങനെ ഇരുന്നാൽ മതിയോ പരിപാടിക്ക് പോകാതെ എങ്ങനെ ജീവിക്കുക’ എന്ന വാചകമാണ്. ഒരു ശരാശരി മദ്യപാനിയെക്കാൾ മുകളിലായിരുന്നു താനെന്നും ഒരു മികച്ച പുകവലിക്കാരനില്‍ മികച്ചവനായിരുന്നു താനെന്നും കണ്ണൻ സാഗർ പറയുന്നു. ആ സമയത്ത് ചെറിയ രോഗങ്ങൾക്കും താനൊരു പ്രിയപ്പെട്ടവനായിരുന്നു.

അപ്പോഴും താൻ ഭാര്യയോട് പറഞ്ഞത് ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ഇതൊന്നും ഇല്ലാതെ പറ്റില്ല എന്നാണ്. ഒപ്പമുള്ളവർ തന്നെക്കാൾ മികച്ചവരാണ്. ദുശ്ശീലങ്ങളിൽ അവരുടെ ഒപ്പം അല്ലെങ്കിലും അടുത്തെങ്കിലും താൻ എത്തേണ്ട എന്ന് ചോദിക്കും. എന്നാൽ തന്റെ ഭാര്യക്ക് ഉണ്ടായിരുന്ന ഒരേയൊരു കുഞ്ഞ് ആഗ്രഹം കുട്ടികൾ പറക്കും മുറ്റിയിട്ട് അവർക്കൊപ്പം അച്ഛൻ കൈപിടിച്ച് കുറെ യാത്ര ചെയ്തിട്ട് അവർക്ക് അഭിമാനമായി ബഹുമാന്യനായി മാതൃകയായി സ്നേഹനിധിയായി എപ്പോഴും ഉണ്ടാവണം എന്നത് മാത്രമാണ്. വിലക്കപ്പെട്ട കനികൾ കഴിക്കരുത് എന്ന് പറയില്ലെങ്കിലും കുറയ്ക്കാൻ ഭാര്യ എപ്പോഴും പറയുമായിരുന്നു.

പിന്നീട് ഇടയ്ക്ക് ഒന്ന് ക്ഷീണിച്ചപ്പോൾ ജീവിതത്തിന്റെ താളം തെറ്റിയത് പോലെ തോന്നിയപ്പോൾ പ്രതീക്ഷയോടെ കാത്തവരെ ആരെയും കാണാതെ വന്നപ്പോൾ പണത്തിന്റെയും ആഹാരത്തിന്റെയും ബുദ്ധിമുട്ടു നന്നായി അറിഞ്ഞു തുടങ്ങിയപ്പോൾ കൂടെ നിന്ന് ധൈര്യവും ആവേശവും കടലോളം സ്നേഹവും തന്റെ കുട്ടികളുടെ അമ്മ തനിക്ക് നൽകിയെന്ന് കണ്ണൻ ഓർക്കുന്നു. തിരിച്ചറിവുകൾ കാലം കാണിച്ചു തന്നു, അങ്ങനെ ദുശ്ശീലങ്ങൾ ഒന്നൊന്നായി അവസാനിപ്പിച്ചു. തന്റെ എല്ലാ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും വഴികാട്ടിയും തന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാതികയും മാർഗദർശിയും ജീവൻ ടോണുമാണ് തന്റെ ഭാര്യ എന്ന് കണ്ണൻ അഭിമാനത്തോടെ പറയുന്നു. തന്റെ ഭാര്യയെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരുന്നാൽ മാത്രമേ തന്റെ കൊച്ചു കുടുംബ നഷ്ടമായിരിക്കുകയുള്ളൂ എന്ന് അതുകൊണ്ട് ഭാര്യക്ക് എല്ലാ ആരോഗ്യസൗഖ്യവും ഉണ്ടാകട്ടെ എന്നും കണ്ണൻ കുറച്ചു.



Post a Comment

0 Comments