സിനിമലോകത്തിന് ഏറെ പ്രിയപ്പെട്ടവനാണ് മുകേഷ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന മുകേഷ് സൂപ്പർതാരങ്ങളുടെ നായികയായി തമിഴിലും മലയാളത്തിലും എല്ലാം തിളങ്ങിയിരുന്ന സരിതയെ ആണ് വിവാഹം കഴിച്ചത്.
താരങ്ങൾ തമ്മിൽ പിരിഞ്ഞുവെങ്കിലും താരത്തെ രണ്ട് ആൺമക്കൾ ഇപ്പോൾ സരിതയോടൊപ്പം ആണ്. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ യൂട്യൂബ് ചാനലിൽ കൂടി മുകേഷ് പങ്കുവെച്ചു കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിനിമയിൽ സജീവമായ സമയത്ത് മോഹൻലാൽ ശോഭന തുടങ്ങിയവർ എല്ലാവരും ഒരുമിക്കുന്ന ഒരു വലിയ പരിപാടിക്ക് പോയി. ആദ്യം അത് ജൂൺ മാസത്തിലായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഓണസമയത്ത് ആയി.
പിന്നെ ഓണം ആണല്ലോ എന്നോർത്ത് ആണ് സമ്മതിച്ചത് അല്ലായിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു.പരിപാടിക്ക് പോയിരുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്നും മാറിനിൽക്കുന്ന ഓണക്കാലം ആയിരുന്നു അത്. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി. അവിടെ നിന്നുകൊണ്ടുതന്നെ നാട്ടിലേക്ക് വിളിച്ചു. ഫോൺ എടുത്തത് മോൻ ആണ്. സംസാരിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയോ വിഷമം പറയുകയാണോ എന്നൊന്നും മനസ്സിലായില്ല. അങ്ങനെയൊരു സംസാരം. അവസാനം ഇളയമകൻ പറഞ്ഞത് ഒരിക്കലും ഞങ്ങൾ അച്ഛന് മാപ്പ് തരില്ല എന്നാണ്. ഇതു പറഞ്ഞവൻ കരഞ്ഞു. ഇക്കാര്യം കേട്ടു ഞാൻ കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ എന്റെ തോളിൽ കൈ വച്ചിരിക്കുകയാണ്. തിരിഞ്ഞു നോക്കിയപ്പോൾ മോഹൻലാലായിരുന്നു. ഞാൻ ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
അപ്പോൾ ലാൽ എന്നോട് പറഞ്ഞു, വീട്ടിൽ നിന്ന് അമ്മയും വിളിച്ചു. ഓണത്തിന് ഇവിടെ ഉണ്ടായികൂടെ എന്ന് പറഞ്ഞു. ലാലിന്റെയും കണ്ണ് നിറഞ്ഞത് . മുകേഷ് ഓർക്കുന്നു. ഇവർ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും അതുപോലെ മകൻ ഒന്ന് വിളിച്ച് കരഞ്ഞു കാര്യങ്ങളെ കുറിച്ചും ഒക്കെ തന്നെ സോഷ്യൽ മീഡിയ വൈറൽ ആണ്. അതേസമയം വിമർശനാത്മകമായ ചില കമന്റുകൾ ഇതിനെ ലഭിക്കുന്നുണ്ട്. മക്കളെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്. മക്കളെ വളർത്തി വലുതാക്കി ഇത്രത്തോളം ആക്കിയത് അവരുടെ അമ്മയാണ്. അവർക്ക് മാത്രമേ അവരെക്കുറിച്ച് സംസാരിക്കാൻ പോലും ഉള്ള അർഹതയുള്ളൂ എന്നൊക്കെയാണ് മുകേഷിനെതിരെ വിമർശന കമന്റുകൾ ആയി എത്തുന്നത്.
മുകേഷിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രേക്ഷകരിൽ നിന്നും മുകേഷ് അകന്നു തുടങ്ങിയത് മുകേഷിന്റെ വിവാഹമോചനത്തോടെയായിരുന്നു. മുകേഷിന്റെ വിവാഹമോചനം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം വേദന നിറയ്ക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു. രണ്ടാം ഭാര്യയായി മേതിൽ ദേവികയിൽ നിന്നും അടുത്ത സമയത്ത് മുകേഷ് വിവാഹമോചനം നേടിയിരുന്നു. അതോടെ പ്രേക്ഷകർക്കിടയിൽ മുകേഷിന് ഉള്ള മതിപ്പ് കുറയുകയായിരുന്നു ചെയ്തത്. തുടർച്ചയായ വിവാഹമോചനങ്ങൾ എന്താണ് മുകേഷിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്.
0 Comments