അരാജകത്വത്തിനു ചൂട്ടുപടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ്എഫ്ഐ എന്ന് അടിവരയിടാൻ രഞ്ജിത്ത് ശ്രമിക്കുന്നു… രഞ്ജിത്ത് നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു…. വിവാദം കെട്ടടങ്ങുന്നില്ല…


 ചലച്ചിത്ര അക്കാദമി ചെയർമാനും നടനും സംവിധായകനുമായ രഞ്ജിത്തിന്റെ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. ഭരണപക്ഷ എംഎൽഎ ആയ ഷാഫി പറമ്പിലും ചലച്ചിത്ര സംവിധായക വിധു വിൽസന്റും രഞ്ജിത്തിനെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് ഏറെ ശ്രദ്ധേയമായി.

മേളയിൽ ഒരു കൂട്ടം ഡെലിഗേറ്റ്സുകൾ പ്രതിഷേധിച്ചപ്പോൾ അത് നായ്ക്കൾ കുറയ്ക്കുന്നത് പോലെയാണ് എന്ന രഞ്ജിത്തിന്റെ പരാമർശമാണ് വിവാദത്തിന് നിദാനം. രഞ്ജിത്ത് നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു എന്നായിരുന്നു വിധൂ സമൂഹ മാധ്യമത്തിൽ കുറിച്ചത്.. അതേസമയം രഞ്ജിത്ത് കാണിക്കുന്നത് തികഞ്ഞ മാടമ്പി എന്ന് തുറന്നു പറയാനും എംഎൽഎ ഷാഫി പറമ്പിൽ മടിച്ചില്ല. രഞ്ജിത്ത് സാറിന്റെ ഉപമ കൊള്ളാമെങ്കിലും തലകുനിക്കാൻ കേരളത്തിലെ കേരളത്തെ കിട്ടില്ല എന്ന് ഷാഫി പറമ്പിൽ പറയുന്നു. കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന രഞ്ജിത്തിന്റെ മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ലെന്ന് ഷാഫി പറമ്പിൽ കുറിച്ചു.

തോന്നിവാസം വിളിച്ചു പറഞ്ഞതിനു ശേഷം പഴയ എസ്എഫ്ഐയുടെ ലേബലിന്റെ കൂട്ടു പിടിച്ച് രക്ഷപെടാൻ കസേര വലിച്ചിട്ടിരിക്കുന്നത് സ്വന്തം തറവാട്ട് മുറ്റത്ത് അല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിച്ച മേളയുടെയും അക്കാദമിയുടെയും അദ്ധ്യക്ഷ പദവിയിലാണ് എന്ന കാര്യം ഓർമ്മ വേണമെന്ന് ഷാഫി മുന്നറിയിപ്പ് നൽകി.

രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയാൻ തയ്യാറാകണം. അല്ലെങ്കിൽ ആ പദവിയിൽ നിന്നും അയാളെ പുറത്താക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാക്കണം. സാംസ്കാരിക മന്ത്രിയും പഴയ എസ്എഫ്ഐ ആണ്. അരാജകത്വത്തിൽ ചൂട്ടു പഠിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ്എഫ്ഐ എന്ന് അടിവരയിടാൻ ആണ് രഞ്ജിത്തും ശ്രമിക്കുന്നത്. അതിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ എന്നായിരുന്നു ഷാഫി ഉപസംഹരിച്ചത്.

Post a Comment

0 Comments