സമൂഹ മാധ്യമത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. തമാശയുടെ മേമ്പൊടി കലര്‍ത്തി ധ്യാന്‍ പറയുന്ന കഥകള്‍ റിപ്പീറ്റ് അടിച്ചു കാണുന്നവരാണ് ഭൂരിഭാഗം മലയാളികളും.
ഓണ്ലൈന്‍ മീഡിയകള്‍ ഏറ്റവും അഭിമുഖങ്ങള്‍ക്ക് സമീപിക്കുന്ന നടനാണ് ധ്യാന്‍. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വീകത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ച ധ്യാനിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുന്നത്.
ധ്യാൻ തന്റെ സഹോദരൻ വിനീത് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇനി ഓൺലൈൻ മാധ്യമങ്ങൾ വിനീത് ശ്രീനിവാസന്റെ അഭിമുഖങ്ങൾ എടുക്കരുതെന്ന് ധ്യാന്‍ പറയുന്നു. തന്റെ അഭിമുഖം മാത്രം എടുക്കണം. അതിൽ ഓൺലൈൻ മീഡിയകൾ ഒരു തീരുമാനമെടുക്കണം. ഒന്നുകിൽ താൻ അല്ലെങ്കിൽ ചേട്ടൻ. താൻ അഭിമുഖത്തിന് വന്നു പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞു വിനീത് ശ്രീനിവാസൻ അപമാനിക്കുകയാണ്. ഇങ്ങനെ പോയാൽ താൻ മിക്കവാറും വിനീതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ധ്യാൻ പറയുന്നു.
തനിക്ക് ഇപ്പോൾ ഒരു രക്ഷയുമില്ല എല്ലാവരും തന്നോട് ചോദിക്കുന്നത് പറയുന്നതൊക്കെ സത്യമാണോ എന്നാണ്. അതുകൊണ്ട് ഇനി ഒന്നും പറയുന്നില്ല. ആർക്കും തന്നെ ഒരു വിശ്വാവുസമില്ലെന്ന് ധ്യാന്‍ തമാശ രൂപേണ പറയുന്നു. നടി ഷീലു എബ്രഹാം നിർമ്മിച്ചു ഷീലവും ധ്യാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വീകം. ഈ സിനിമയിൽ ഡേയ്ൻ ഡേവിഡും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി ചിത്രങ്ങൾ ആണ് ധ്യാനം അണിയറയിൽ തയ്യാറെടുക്കുന്നത്.
0 Comments