വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ ജീവിതത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്തു നയൻതാരയും കാമുകനും, വിവാഹം വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലേ എന്ന് ആരാധകർ


 

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം നയൻതാര ആണ് ചിത്രങ്ങളിൽ ഉള്ളത്. ഇവരുടെ ഒപ്പം പ്രതിശ്രുത വരൻ വിഘ്നേഷ് ശിവൻ കൂടിയുണ്ട്. ഇരുവരും അമ്പലത്തിൽ നിന്നും ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. ചെന്നൈ സെൻട്രൽ സ്റ്റേഷൻ അടുത്തുള്ള മുനീഷ്വരർ ക്ഷേത്രത്തിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. 

പ്രത്യേക വഴിപാടുകൾ കഴിക്കുവാൻ വേണ്ടിയാണ് താരം ഇവിടെ എത്തിയത്. എന്തു വഴിപാടാണ് ഇരുവരും ചേർന്ന് കഴിച്ചത് എന്ന് അറിഞ്ഞാൽ നിങ്ങൾ ചിരിക്കും.ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. എന്നാൽ വിവാഹത്തിന് എല്ലാവരെയും വിളിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വർഷം പകുതി കഴിഞ്ഞാൽ ഇവരുടെ വിവാഹം ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വർഷങ്ങളായി ഇവർ തമ്മിൽ പ്രണയത്തിലാണ്.

വിഘ്നേശ് സംവിധാനം ചെയ്ത ഞാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാര ആയിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ് സേതുപതി ആയിരുന്നു ഈ സിനിമയിലെ നായകൻ. അന്നുമുതൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. പിന്നീട് ഈ അടുപ്പം പ്രണയമായി മാറുകയായിരുന്നു. എന്തായാലും വർഷങ്ങൾക്കു ശേഷം ഇവരുടെ വിവാഹം നടക്കാൻ പോവുകയാണ് എന്ന് സന്തോഷ് വാർത്തയിൽ ആറാടുകയാണ് ആരാധകർ.

ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് ഇവരുടെ ജീവിതത്തിലേക്ക് ഈ പുതിയ അതിഥി എത്തി ഇരിക്കുന്നത്. ആരാണ് ഈ ഇദ്ദേഹം എന്ന് അറിയുമോ? ഇത് ഒരു വ്യക്തിയല്ല. മറിച്ച് ഒരു ഇന്നോവ കാറാണ്. ഇതിൻറെ പൂജയ്ക്ക് വേണ്ടി ആയിരുന്നു ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഏപ്രിൽ 28ആം തീയതി ആണ് ഇവരുടെ ഏറ്റവും പുതിയ സിനിമ ആയിട്ടുള്ള കാത് വാകുല 2 കാതൽ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതി തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായികയായി എത്തുന്നത്. എന്തായാലും പുതിയ കാർ എടുത്ത് ദമ്പതികളെ അഭ്യർത്ഥിക്കുകയാണ് മലയാളികൾ. എന്തായാലും വിവാഹം വരെ കാത്തിരിക്കാമായിരുന്നു പുതിയ കാർ വാങ്ങുന്നതിനു വേണ്ടി എന്നാണ് മലയാളികൾ പറയുന്നത്. അതിനുള്ള ക്ഷമ നിങ്ങൾക്ക് ഇല്ലേ എന്നാണ് മലയാളികൾ കൗതുകത്തോടെ ചോദിക്കുന്നത്.

Post a Comment

0 Comments