സുരേഷ് ഗോപി നായകനായ എത്തി ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു പാപ്പൻ. ഈ ചിത്രത്തിന്റെ വിജയം ആരെയും അമ്പരപ്പിക്കുന്നതാണ്.
സുരേഷ് ഗോപിയെ പോലെ തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറയുന്നു ഒരു വ്യക്തിയാണ് നീത പിള്ള അഭിനയിച്ച കഥാപാത്രം. ചിത്രത്തിൽ വളരെ മികച്ച പല രംഗങ്ങളിലും ഇത് എത്തിയിട്ടുണ്ട്. ഈ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നിത. ചിത്രത്തിന്റെ തിരക്കഥ വായിക്കുന്ന സമയത്തും ഷൂട്ട് ചെയ്യുമ്പോഴും ഒന്നും താൻ കരുതിയിരുന്നില്ല ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഇത് എന്ന്.
സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് താൻ ഈ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. പാപ്പന്റെ സൈറ്റിൽ ഏറ്റവും കുറവ് അഭിനയ പരിചയം ഉള്ള ഒരു ആൾ തന്നെയായിരുന്നു താൻ. ജോഷി സാറിനെ പോലെ ഒരു സംവിധായകൻ, സുരേഷ് ഗോപിയെ പോലെ ഒരു നടൻ, വിജയരാഘവൻ, ഷമ്മി തിലകൻ ആശ ശരത് പോലെയുള്ള സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ ഒരിക്കലും മോശം ആകരുത് എന്ന് ഞാൻ ചിന്തിച്ചിരുന്നു എന്നത് സത്യമാണ്.
പൂമരത്തിലെ റിലീസിന് തൊട്ട് മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈനും കുങ്ഫു മാസ്റ്റർ കുറിച്ചൊക്കെ പറയുന്നു. അത് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് എന്നോട് ചോദിക്കുകയും ചെയ്തു. സ്പോർട്സ്, മാർഷൽ ആർട്സ് ആക്ഷൻ സിനിമകൾ എന്നിവയൊക്കെ ഇഷ്ടം ആയതുകൊണ്ടാണ് ഞാൻ കേട്ട ഉടനെ അത് ചെയ്യാമെന്ന് സമ്മതിച്ചു. അ മാർഷൽ ആർട്സ് മാസ്റ്ററാണ് പഠിപ്പിക്കുന്നത്. നന്നായി പരിശോ ശ്രേദ്ധിച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. പൂമരം കഴിഞ്ഞ ഉടനെ തന്നെ കുങ്ഫു ട്രെയിനിങ്ങും തുടങ്ങിയിരുന്നു. ഏകദേശം ഒന്നര വർഷത്തെ പരിശീലനം ദിവസവും അഞ്ചു മണിക്കൂർ പരിശീലനത്തെ ബാധിക്കുമെന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും തന്നെ സ്വീകരിച്ചില്ല.
ഒന്നര മാസത്തോളം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള ഒരു കാലാവസ്ഥയിൽ ആയിരുന്നു ചിത്രീകരണം നടന്നത്. ഉത്തരാഖണ്ഡിലെ ഓലി എന്ന സ്ഥലത്തായിരുന്നു. അത് വലിയ തോതിൽ തന്നെ ആരോഗ്യത്തെയും ബാധിച്ചു. കാൽപാദത്തിലെ പൊട്ടലും ലിഗമെന്റ് കയറുക ഇങ്ങനെ പരിക്കുകൾ ഉണ്ടായി. വർക്ക് ചെയ്യുന്ന സമയത്ത് ആരോഗ്യത്തെക്കുറിച്ച് ഒന്നും ആലോചിക്കാത്ത ഒരു സ്വഭാവമാണ്. അതുകൊണ്ട് സംഭവിച്ചതാണ്. അത് മാറ്റിയെടുത്ത് ശേഷം വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ലോക്ക് ഡൗൺ സമയം ആയതു കൊണ്ട് തന്നെ ഷൂട്ട് തടസ്സപ്പെടുത്താതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു.
ലോക്ഡൗൺ കഴിഞ്ഞ് സമയത്താണ് ജോഷി സാർ എന്നെ വിളിക്കുന്നത്. കുങ്ഫു മാസ്റ്റർ പോലെ ഒരു കഥാപാത്രം ഇനി കിട്ടുകയാണെങ്കിലും ചെയ്യും. 100 ശതമാനം ആത്മാർത്ഥതയോടെ തന്നെ ഞാൻ എന്ത് ചെയ്യുമെന്നും എന്നാൽ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഞാൻ ശ്രദ്ധ നൽകും എന്നും പറയുന്നു.
വർക്കില്ലാത്ത സമയത്ത് സുരേഷ് ഗോപി സാറിനോട് അധികം ഇടപഴകാൻ ഒന്നും സാധിച്ചിരുന്നില്ല. എന്നാൽ ഷൂട്ട് നടക്കുന്ന സമയത്ത് ധാരാളം സമയമാണ് കിട്ടിയിരുന്നത്. ആ സമയത്ത് ഇടവേളകളിലും ഒക്കെ സാർ എന്നോട് പെരുമാറിയത് സ്വന്തം മകളോട് എന്നത് പോലെയാണ്. അത് എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അറിയാതെ നമ്മൾ മകളുടെ ഒരു ഭാവത്തിലേക്ക് എത്തി പോകും. സെറ്റിൽ എന്റെ പാപ്പൻ ആയിരുന്നത് ജോഷി സാർ ആണ്.
0 Comments