മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ തന്നെയാണ് ജഗതി ശ്രീകുമാർ. മലയാളികളുടെ ഹാസ്യ ഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന താരം തന്നെയാണ് ജഗതി.
അത്രപെട്ടെന്നൊന്നും മലയാളികൾ വിസ്മൃതിയിലേക്ക് ജഗതിയെ എറിഞ്ഞു കൊടുക്കില്ല. ജഗതിയുടെ തിരിച്ചുവരവിന് വേണ്ടി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും എന്നതാണ് സത്യം. മമ്മൂട്ടി നായകനായ സി ബി ഐ 5 എന്ന ചിത്രത്തിലൂടെ ജഗതി ഒരു വലിയ തിരിച്ചു വരവാണ് നടത്തിയിരുന്നത്. ചിത്രത്തിലെ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെ അവിസ്മരണീയമാക്കാൻ ജഗതിക്ക് സാധിച്ചു.
അപകടകരമായ ജീവിതത്തെ തരണം ചെയ്ത് വീണ്ടും ജീവിതത്തിന്റെ മനോഹരമായ നിമിഷങ്ങളിലേക്ക് തിരികെ വരാൻ തുടങ്ങുകയാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിൽ തന്നെയാണ് സിബിഐ 5 എന്ന ചിത്രവും അതിലെ കഥാപാത്രവും കാണേണ്ടത്. മകൻ രാജ്കുമാറും ജഗതിക്കൊപ്പം ഈ സിനിമയിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ജഗതിയുടെ സോഷ്യൽ മീഡിയ പേജിൽ ഒരു ചിത്രം വൈറലായിരുന്നു. ജഗതിയുടെയും ഭാര്യയുടെയും വിവാഹ വാർഷികത്തിന്റെ ചിത്രമായിരുന്നു ഇത്. ഒരുമിച്ചുള്ള യാത്ര തുടങ്ങി 43 വർഷങ്ങൾ എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ഈ ചിത്രം ജഗതിയും പങ്കുവെച്ചിരുന്നത്.
ഭാര്യ ശോഭയ്ക്ക് ഒപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു ഇത്. ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇവരുടെ പുതിയ ചിത്രങ്ങളാണ്. വിവാഹവാർഷികം ആഘോഷിക്കുന്ന ജഗതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേക്ക് മുറിച്ച് വിവാഹവാർഷിക മനോഹരം ആക്കുകയാണ് ജഗതി. തളർന്നു പോവാതെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കാവലായി കുടുംബവും ഒപ്പമുണ്ട്.
മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം ആണ് ജഗതിയും ഭാര്യയും വിവാഹവാർഷികം ആഘോഷിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ ഒരു ചിത്രം പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ജഗതിയുടെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും ആരാധകർ നിരവധിയാണ് എന്നതാണ് സത്യം. അടുത്ത കാലത്തായിരുന്നു നടനും എംപിയുമായ സുരേഷ് ഗോപി ജഗതിക്ക് ഓണക്കോടി നൽകുവാൻ വേണ്ടി വീട്ടിലെത്തിയത്. ഈ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.
ജീവിതത്തിലേക്ക് ജഗതിയെ തിരിച്ചുകൊണ്ടുവരാൻ ഉള്ള ഒരു ശ്രമമായിരുന്നു സിനിമ അഭിനയം എന്നാണ് മകൻ രാജ്കുമാർ പറഞ്ഞിരുന്നത്. ഞങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നു പപ്പ ജീവിതത്തിലേക്ക് തിരികെ വരുമോ എന്നത്. അതിനുവേണ്ടിയാണ് സിനിമയിൽ അഭിനയിക്കാനായി നിന്നത്. വയ്യാത്ത പപ്പയെയും കൊണ്ട് സിനിമയിൽ അഭിനയിച്ചു എന്നൊക്കെ പലരും ഞങ്ങളെ വിമർശിച്ചുകൊണ്ട് സംസാരിച്ചിരുന്നു. എന്നാൽ പപ്പ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും രാജകുമാർ പറഞ്ഞിരുന്നത്. ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.
0 Comments