തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്.
കേരള ടിവി എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. മമ്മൂട്ടി – അമല്‍ നീരദ് കോംബോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വമാണ് റേറ്റിംങില്‍ രണ്ടാം സ്ഥാനത്ത്. അതും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചിത്രമാണ്.
പൃഥ്വിരാജ് നായകനായെത്തിയ കടുവയാണ് നാലാം സ്ഥാനത്ത്. സൂര്യ ടിവിയിലാണ് ചിത്രം സംപ്രേഷണം ചെയ്തത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത കെജിഎപ് ചാപ്റ്റര്‍ 2ന് 5.15 റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. ഓണത്തിന് മുമ്പ് തിയേറ്ററുകളില്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെയുള്ള ഫാന്‍ ഫൈറ്റുകള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങളുടെ പേരിലും സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റില്‍ ഓണത്തിന് സംപ്രേഷണം ചെയ്ത മറ്റ് ചിത്രങ്ങളുടെ റേറ്റിംങ് ഇങ്ങനെ- ആര്‍ആര്‍ആര്‍ 4.78 ആണ് ടിവിആര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയം 4.32 , ലളിതം സുന്ദരം 2.54 എന്നിങ്ങനെയാണ് റേറ്റിംങ്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളുടെ റേറ്റിംങ് – ഒരുത്തീ 2.70, മകള്‍ 2.38, പ്രിയന്‍ ഓട്ടത്തിലാണ് 1.78 എന്നിങ്ങനെയാണ്. സൂര്യയില്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങള്‍ കടുവയ്ക്ക് ലഭിച്ചത് 6.40 ആണ്. ഇടി 1.07, പൃഥ്വിരാജ് നായകനായത്തിയ ജനഗണമന 2.69 എന്നിങ്ങനെയായിരുന്നു റേറ്റിംങ്. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ആര്യ 1.06 റേറ്റിംങ് ലഭിച്ചത്. പുതുതായി പുറത്തുവിട്ട് ടിവിആര്‍ റേറ്റിംങ്ങുകളും സിനിമകളുമെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാവുന്നത്.
0 Comments