അമ്മ മകള്‍, അനിയത്തി പ്രാവ് എന്ന സീരിയലുകളിൽ യമുന അഭിനയിക്കുന്നുണ്ട്. സീരിയലുകളിലേക്കാളും സിനിമകളിലാണ് യമുനയെ പ്രേക്ഷകർക്ക് പരിചയം. ജീവിതത്തിൽ അമിതമായി പലരെയും വിശ്വസിച്ചിരുന്നുവെന്ന് താരം പറയുന്നു. അതുകൊണ്ട് തനിക്ക് പല അനുഭവങ്ങളും നേരിടേണ്ടി വന്നു.
താരത്തിന്റെ രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍. നേരത്തെ കെട്ടിയതിനാലും രണ്ട് പെണ്മക്കളുടെ അമ്മയായത് കൊണ്ടും രണ്ടാം വിവാഹത്തിന് പിന്നാലെ പല വിമർശനങ്ങളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ആദ്യ വിവാഹം പൊരുത്തമൊക്കെ നോക്കിയായിരുന്നു. എന്നാൽ ഞാൻ അതിൽ തീരെ വിശ്വസിക്കുന്നില്ല. പതിനാല് വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പായപ്പോൾ ആണ് ഡിവോഴ്സ് ആയത്. മക്കളും ആ വേർപിരിയലിന് അനുകൂലിച്ചിരുന്നു. ഡിവോഴ്സിന്റെ ഇടയിൽ നിന്ന് പ്രശ്നങ്ങൾ അനുഭവിക്കുന്നത് മക്കളാണ്. അതുകൊണ്ട് പിരിയണമെന്ന് തീരുമാനിച്ചപ്പോഴെ അച്ഛനും അമ്മയും മക്കളുടെ കൂടെ ഉണ്ടാവും എന്ന് തീരുമാനിച്ചു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് മക്കളുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത്.
അമേരിക്കയിലെ സൈക്കോ തെറാപിസ്റ്റ് ദേവനാണ് താരത്തിന്റെ രണ്ടാം ഭര്‍ത്താവ്. മക്കളുടെ നിർബന്ധ പ്രകാരമായിരുന്നു രണ്ടാമതും വിവാഹം കഴിച്ചത്. ആദ്യ വിവാഹം തകർന്നപ്പോൾ രണ്ട് പെണ്മക്കളും വിവാഹത്തിന് നിർബന്ധിച്ചു. അമ്മ വീണ്ടും വിവാഹം കഴിക്കണം. ജോലി കിട്ടിയാൽ ഞങ്ങൾ പുറത്തേക്ക് പോവും. അപ്പോൾ അമ്മ തനിച്ചാവും എന്ന് പറഞ്ഞു. ലോകത്ത് ആദ്യമായിട്ടായിരിക്കും ഭര്‍ത്താവിന്റെ സ്ഥലം ഭാര്യ പൈസ കൊടുത്ത് വാങ്ങിക്കുന്നത്. അദ്ദേഹത്തെ കല്യാണം കഴിക്കും എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആ സ്ഥലം വാങ്ങിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ അതിന്റെ പൈസ അടക്കേണ്ട ആവശ്യമില്ലല്ലോ. എൻ്റെ പിറന്നാൾ ദിനത്തിൽ മക്കളോടാണ് എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ദേവേട്ടൻ ചോദിക്കുന്നത്. അവർക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.
കല്യാണത്തിന് പ്രായം ഒരു തടസ്സമല്ല. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്ത വിവാഹം എന്റെ തീരുമാനമല്ലായിരുന്നു. ഇപ്പോൾ എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. ദേവേട്ടനെ ഞാൻ നന്നായിട്ട് മനസിലാക്കിയിട്ടാണ് വിവാഹം ചെയ്തത്. അല്ലെങ്കിൽ ഞാൻ മാത്രമല്ല എന്റെ മക്കളും അനുഭവിക്കേണ്ടി വന്നേനെ. – യമുന പറഞ്ഞു.എന്റെ മൂത്തമകളെ കെട്ടിക്കാറായപ്പോഴാണ് ഞാൻ വീണ്ടും വിവാഹം ചെയ്തതെന്ന ഗോസിപ്പുകൾ പരന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകളെ ഞാൻ എങ്ങനെയാണ് കെട്ടിച്ചയക്കുക? എന്റെ മകളെ കെട്ടിക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കാം എന്ന് യമുന പറഞ്ഞു.
0 Comments