കുടുംബവുമൊത്ത് ഉള്ള പുതിയ സർപ്രൈസ് പങ്കുവെച്ചുകൊണ്ട് അജിത്ത്. ആശംസകളുമായി ആരാധകർ. എന്തൊക്കെയായാലും ഒരു ഫാമിലിമാൻ തന്നെ എന്നും പ്രേക്ഷകർ

 


കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വലിമൈ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. അജിത് കുമാറാണ് ചിത്രത്തിൽ നായകൻ. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. പ്രത്യേകിച്ചും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രദർശനത്തിനെത്തിയത്തിന് പിന്നാലെ പല റെക്കോർഡുകളും കടപുഴകി കൊണ്ടാണ് ചിത്രം മുന്നേറുന്നത്.

അജിത്തിൻ്റെ പത്നിയാണ് ശാലിനി. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് താരം. ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത്. അനൗഷ്കയും ആദ്വിക്കും. ഇപ്പോഴിതാ കുടുംബസമേതമുള്ള അജിത്തിൻ്റെ ചിത്രം വൈറലാവുകയാണ്. കഴിഞ്ഞദിവസം മകൻറെ പിറന്നാൾ ആയിരുന്നു. ഈ ഏഴാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ എടുത്ത ചിത്രമാണ് ഇത്.

മക്കൾക്കും ഭാര്യയ്ക്കും ഒപ്പം സന്തോഷത്തോടെ പുഞ്ചിരിയോടെ നില്ക്കുന്ന അജിത്തിനേ ചിത്രത്തിൽ കാണാം. താടിയൊക്കെ താരം നീട്ടി വളർത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും അഭ്യൂഹങ്ങൾ പരക്കുകയാണ് ഇപ്പോൾ. തൻറെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് താരം ഇങ്ങനെ താടി വളർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് വലിമൈ. ബോണി കപൂർ ആണ് ചിത്രം നിർമിച്ചത്.

അജിത്തിൻ്റെ അടുത്ത ചിത്രവും ഈ ടീമിനൊപ്പം തന്നെയാണ്. മൂന്നാം തവണയാണ് ഈ ടീം ഒന്നിച്ച എത്തുന്നത്. പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. എന്തായാലും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Post a Comment

0 Comments