കഴിഞ്ഞ മാസം 28ന് റൂമില്‍ കുഴഞ്ഞുവീണ ബാലചന്ദ്രനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഖത്വീഫിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, ഷാഫി വെട്ടം എന്നിവര്‍ ഇടപെട്ട് അദ്ദേഹത്തിന്‍റെ ചികിത്സാനടപടികള്‍ വിലയിരുത്തി ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു. ബാലചന്ദ്രന്‍റെ സഹോദരി ഭര്‍ത്താവായ സ്റ്റാന്‍ലിന്‍ ഇവരുടെ കൂടെ ഉണ്ട്. വെന്‍റിലേഷന്‍ സഹായത്തില്‍ കഴിഞ്ഞിരുന്ന ബാലചന്ദ്രനെ, നില കുറച്ചു മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും ഡോക്ടറും സഹപ്രവര്‍ത്തകരും.
നാട്ടില്‍ അമ്മയും ഭാര്യയുമാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ബാലചന്ദ്രന്‍. എല്ലാവരുടെയും പ്രാര്‍ഥന അദ്ദേഹത്തിനുണ്ടാകണമെന്നും സോഷ്യല്‍ പ്രവര്‍ത്തകനായ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍ അഭ്യര്‍ഥിച്ചു.
0 Comments