48-ാം വയസ്സിലും നടി സിതാര അവിവാഹിത.. ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം..?

 


തമിഴിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും പിന്നീട് മലയാള സിനിമയില്‍ കൂടി എത്തി പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സിത്താര. പുതു പുതു അര്‍ത്ഥങ്കള്‍ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഇത് ഒരു തമിഴ് സിനിമയായിരുന്നു. മഴവില്‍ക്കാവടി, ചമയം, ഗുരു എന്നീ സിനിമകളിലൂടെ താരം മലയാളി സിനിമാപ്രേമികള്‍ക്കും പ്രിയപ്പെട്ട നടിയാവുകയായിരുന്നു. 

തെലുങ്ക് സിനിമകളിലേയും സജീവ സാന്നിധ്യമായിരുന്നു സിത്താര.ഇടയ്ക്ക് താരം സിനിമാ മേഖലയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും പിന്നീട് വീണ്ടും തിരിച്ച് വന്നിരുന്നു. അതേസമയം തന്റെ നാല്‍പ്പത്തിയെട്ടാം വയസ്സിലും താരം അവിവാഹതിയായി തുടരുന്നതിന്റെ കാരണം എന്താണെന്ന് തിരയുകയാണ് ആരാധകര്‍. പ്രണയ നൈരാശ്യമോ എന്തെങ്കിലും ആണോ എന്ന് തിരയുമ്പോഴും തന്റെ തീരുമാനത്തിന്റെ കാരണം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സിത്താര. വിവാഹത്തിനോട് തനിക്ക് ചെറുപ്പം മുതലേ താല്‍പ്പര്യമില്ലെന്നാണ് താരം പറയുന്നത്.

മാത്രവുമല്ല അച്ഛന്റെ വിയോഗം താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. താരത്തിന്‌റെ വാക്കുകളിലേക്ക്… എന്റെ ജീവിതത്തില്‍ വളരെ സ്ഥാനം ഉള്ള ആള്‍ അച്ഛന്‍ ആയിരുന്നു. അച്ഛന്റെ അപ്രതീഷിത മരണം എന്നെ ഒരുപാടു തളര്‍ത്തിയിരുന്നു. അതിനു ശേഷം വിവാഹത്തിനോട് താല്പര്യം തോന്നിയിരുന്നില്ല. പിന്നീട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സിത്താര പറഞ്ഞു. എന്നാല്‍ തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാതിരുന്നത് അതുകൊണ്ടല്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്.

Post a Comment

0 Comments