താലികെട്ടിയാൽ ഭാര്യ ആകും എന്ന് വിശ്വസിച്ചിരുന്നു, ജോമോള് ആയിരിക്കുമോ ആയുഷ്കാലം മുഴുവൻ ഭാര്യയായി കൂടെ ഉണ്ടാവുക എന്നോർത്ത് പേടിച്ചിരുന്നു, തുറന്നു പറഞ്ഞു വിനീത്

 


മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമയായ ഒരു വടക്കൻവീരഗാഥയിൽ ബാലതാരമായി അഭിനയിച്ചാണ് ജോമോൾ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.അതിനുശേഷം ഇന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച അഭിനയം കാഴ്ച വച്ചു.വിവാഹത്തോടെ അഭിനയത്തിനു ഒരു ഇടവേള നൽകിയ താരം കെയർഫുൾ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

ഇപ്പോൾ വടക്കൻ വീരഗാഥയിലെ അനുഭവങ്ങൾ പറയുന്ന അഭിമുഖം വൈറലായി മാറിയിരിക്കുകയാണ്.ജോമോളിന്റെ വാക്കുകൾ ഇങ്ങനെയാണ്,ഇപ്പോൾ സിനിമ കാണുമ്പോൾ നൊസ്റ്റാൾജിയ അല്ല ചമ്മൽ ആണ് തോന്നുന്നത്.ഈ പടത്തിൽ ഞാൻ മാത്രം അഭിനയിച്ചിട്ടുള്ളൂ ബാക്കിയുള്ളവരൊക്കെ ജീവിക്കുകയായിരുന്നു.അതിലെ പാട്ടിൽ അഭിനയിച്ചത് ഓർമ്മയുണ്ട്, സുകുമാരി അമ്മയ്ക്ക് ഒപ്പമുള്ള രംഗങ്ങൾ ഓർക്കാറുണ്ട്.വിനീതുമായി സെറ്റിൽ എന്നും അടി കൂടുമായിരുന്നു.

വടക്കൻ വീരഗാഥ ക്ക് മുമ്പ് അനഘയിൽ ജോമോളിനൊപ്പം വിനീതും ഉണ്ടായിരുന്നു.ആ സീറ്റിൽ ഞാൻ ഭയങ്കര കുസൃതിയായിരുന്നു.ഒരു സീൻ കഴിഞ്ഞാൽ അടുത്ത ചെയ്യണമെങ്കിൽ ചോക്ലേറ്റ് വേണമെന്ന് താൻ പറയും.അപ്പോൾ തന്നെ ചോക്ലേറ്റ് എത്തും.വടക്കൻവീരഗാഥയിൽ ഒരുപാട് കുട്ടികളുണ്ട്, ഉണ്ണിയാർച്ചയുടെ ചെറുപ്പമായി താനും ചന്തുവിന്റെ ചെറുപ്പമായി വിനീതും ആയിരുന്നു അഭിനയിച്ചത്.

വടക്കൻ വീരഗാഥയിലെ അനുഭവങ്ങളെക്കുറിച്ച് വിനീത് പറഞ്ഞത് ഇങ്ങനെയാണ്,ഓരോ സീനും എന്താണെന്ന് പോലും അറിയില്ലായിരുന്നു, അതിനിടയിലാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗം ഉണ്ടെന്ന് അറിഞ്ഞത്.താലികെട്ടിയാൽ ഭാര്യ ആകും എന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നത്. ജോമോൾ ആയിരിക്കുമോ ആയുഷ്കാലം മുഴുവൻ ഭാര്യയായി കൂടെ ഉണ്ടാവുക എന്ന് അന്ന് ഓർത്ത് പേടിച്ചിരുന്നു.താലികെട്ടില്ല വെറുതെ ഇങ്ങനെ വയ്ക്കുകയെള്ളൂ എന്ന് അവർ പറഞ്ഞു.വലിയൊരു അപകടത്തിൽ നിന്നാണ് താൻ രക്ഷപ്പെട്ടത് എന്ന് ഓർത്ത് എപ്പോഴും ചിരിക്കാറുണ്ട് എന്ന് വിനീത് പറഞ്ഞു.

Post a Comment

0 Comments