സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചക്കിടെ കുറഞ്ഞത്1040 രൂപ

 


കൊച്ചി: സ്വര്ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 35,880 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.

ഈ മാസത്തം തുടക്കം മുതല് 16 വരെ സ്വര്ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. 36,920 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തിയതിന് ശേഷമാണ് സ്വര്ണവില താഴാന് തുടങ്ങിയത്.

രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്ബദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. ഡോളര് ശക്തിയാര്ജ്ജിക്കുന്നത് ഉള്പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നുണ്ട്.

Post a Comment

0 Comments