പ്രശസ്ത ടാറ്റു ആർട്ടിസ്റ്റായ സുജീഷ് പി എസിനെതിരെ ലൈംഗിക പീഡന ആരോപണം.കാക്കനാടിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റ് ആണ് സുജീഷ് പി എസ്.ഇങ് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയാണ് ഇയാൾ.ടാറ്റൂ ചെയ്യാൻ പോയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായത് എന്നു യുവതി പറയുന്നു.ഇതിനു പിന്നാലെ നിരവധി യുവതികൾ സമാനമായ ആരോപണവുമായി രംഗത്തെത്തി.
രണ്ടുവർഷം മുമ്പ് ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് 20 കാരി.ആദ്യമായി ടാറ്റൂ ചെയ്യാൻ എത്തിയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായത്.വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റൂ ചെയ്യാനാണ് താൻ സുജീഷിന്റെ അടുത്ത് പോയത്.ആദ്യം തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു, ഇതുകേട്ട് ശരിക്കൊന്നു പകച്ചുപോയി,ആദ്യമായി എത്തിയത് കൊണ്ട് ഇങ്ങനെ ആയിരിക്കും എന്ന് കരുതി, എന്നാൽ ശരീരഭാഗം മറക്കാൻ തുണി നൽകാറുണ്ടെന്ന് കാര്യം പിന്നീടാണറിഞ്ഞത്.
ടാറ്റു ചെയ്യുന്നതിനിടെ അയാൾ തന്റെ മാറിടത്തിൽ പിടിച്ചതായി യുവതി പറഞ്ഞു.ഈ സമയത്ത് വല്ലാതെ അസ്വസ്ഥതകൾ ഉണ്ടായി.രണ്ടുവർഷം മുമ്പ് ഉണ്ടായ അനുഭവം താൻ ലൈംഗിക പീഡനത്തിനിരയതിനു സമാനമാണെന്ന് ഇപ്പോളാണ് തിരിച്ചറിഞ്ഞത് എന്ന് യുവതി പറയുന്നു.ഇതുപോലെ നിരവധി പേർക്ക് സമാനമായ അനുഭവമുണ്ടായി എന്ന് യുവതി ചൂണ്ടിക്കാണിക്കുന്നു.അതേസമയം ആദ്യം ഈ വിവരം പുറത്തുപറഞ്ഞ യുവതിയുടെ അനുഭവം വ്യത്യസ്തമല്ല.
ടാറ്റൂ ചെയ്യുന്നതിനിടയിൽ സുജീഷ് സ്വകാര്യഭാഗങ്ങളിൽ മനപൂർവം സ്പർശിച്ചതായി യുവതി ആരോപിക്കുന്നു.ഒരാഴ്ച മുമ്പാണ് ടാറ്റൂ ചെയ്യാനായി സുജീഷിന്റെ അടുത്ത് പോയത്.നിരവധി സെലിബ്രിറ്റികൾ ഇവിടെ ടാറ്റൂ ചെയ്തശേഷം നല്ല അനുഭവം പങ്കു വച്ചിരുന്നു.അതുകൊണ്ടാണ് താനും അവിടെ പോകാൻ കാരണം എന്ന് യുവതി പറയുന്നു.റെഡിറ്റിൽ എഴുതിയ കുറിപ്പിൽ രജീഷിനെ ഇൻസ്റ്റാഗ്രാം ഐഡി വരെ യുവതി പങ്കുവെച്ചിട്ടുണ്ട്.ഈ കുറിപ്പ് വന്നതോടെയാണ് നിരവധിപേർ സുജീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ചിറകുള്ള വെജൈനയുടെ ചിത്രമാണ് താൻ ടാറ്റൂ ചെയ്യാൻ ആയി വന്നതെന്ന് യുവതി വ്യക്തമാക്കുന്നു.ടാറ്റൂന്റെ അർത്ഥം ചോദിച്ച മനസ്സിലാക്കിയ സുജീഷ്, സെക്സ് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഈ ടാറ്റൂ ചെയ്യുന്നതെന്ന് ചോദിച്ചു.ടാറ്റൂ ചെയ്യുന്നതിനിടെ തന്റെ സ്വകാര്യഭാഗങ്ങളിൽ എല്ലാം സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു .കയ്യിൽ സൂചി ഉള്ളതിനാൽ പേടിച്ച് തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു.
0 Comments