എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് വിനോദ് കോവൂർ.ഹാസ്യ പരമ്പര കളുടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതനാണ് ഇദ്ദേഹം.വിനോദ് കോവൂർ നാടകത്തിലൂടെയാണ് മിനിസ്ക്രീനിലേക്ക് കടന്നുവരുന്നത്.വിനോദ് കോവൂർ ജഗദീഷ് അവതരിപ്പിക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയിൽ മത്സരാർത്ഥിയായി ഏറ്റവുമൊടുവിൽ എത്തിയിരുന്നു.
ആ ഷോയിൽ താരം തന്റെ വിശേഷങ്ങൾ പറഞ്ഞു, അതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.വിനോദ് കോവൂറിന്റെ വാക്കുകൾ ഇങ്ങനെയാണ്, അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് എന്റെ കുടുംബം.അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ ആറു മാസങ്ങൾക്കു മുമ്പാണ് മരിച്ചത്.എനിക്കും ഭാര്യക്കും മക്കളില്ല.
ഭാര്യയാണ് എന്റെ മകൾ.ഞങ്ങൾ അപേക്ഷിച്ചാൽ ഗിന്നസ് വേൾഡ് റെക്കോർഡിന് ഇടം നേടാൻ അവസരം ഉള്ള ആളാണ് ഞാനും ഭാര്യയും.പലരും പലതവണ പലരെയും വിവാഹം ചെയ്തിട്ടുണ്ടാവാം എന്നാൽ സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ.ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം, തുളസിമാല കഴുത്തിലണിഞ്ഞു വിവാഹം ചെയ്യണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.
പക്ഷേ കല്യാണത്തിന് സമയമായപ്പോൾ വീട്ടുകാർ തീരുമാനിച്ചത് വധുവിന്റെ വീട്ടിൽ നിന്നും മതി വിവാഹം എന്നാണ്.അങ്ങനെ അവിടെ നിന്ന് ആദ്യം വിവാഹം കഴിച്ചു.അതിനുശേഷം 17 കൊല്ലം കഴിഞ്ഞ്, എട്ടാമത്തെ വിവാഹ വാർഷികത്തിനു ഒരു മാസം മുമ്പ് ഞങ്ങൾ മൂകാംബികയിൽ പോയപ്പോൾ ഒരു ജോത്സ്യനെ കണ്ടു.ജോത്സ്യൻ ഞങ്ങളോട് ചോദിച്ചു എവിടെ വച്ചായിരുന്നു വിവാഹം എന്ന്.
ഭാര്യയുടെ വീട്ടിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ മറ്റ് എവിടെയെങ്കിലും വെച്ച് നടത്താൻ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു.ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു, അപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെയെങ്കിൽ വിനോദ് ഗുരുവായൂർ നിന്ന് ഒരിക്കൽ കൂടി വിവാഹം ചെയ്യൂ എന്നാണ്.അങ്ങനെ ഈ വിവരം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം ആയി.
ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി, ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.രണ്ടാമത്തെ കല്യാണത്തിന് അവൾക്കിഷ്ടപ്പെട്ട സാരി എടുത്തു, ചെറിയ രീതിയിൽ ഗുരുവായൂരിൽ വെച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്ന് കരുതി.എന്നാൽ അവിടെ എല്ലാവരും ഉണ്ടായിരുന്നു.അങ്ങനെ 18 വർഷം മുമ്പ് കല്യാണം കഴിച്ച എന്റെ ഭാര്യയെ വീണ്ടും ഞാൻ ഗുരുവായൂരിൽ വച്ച് വിവാഹം
0 Comments