റാഫിയുടെ വിവാഹത്തില്‍ നിന്ന് ശ്രുതി വിട്ടു നിന്നതിന് കാരണമുണ്ട്...! താരം തന്നെ പറയുന്നു..!

 


ടിക്ക് ടോക്കിലൂടെ പ്രശസ്തനായി ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാഫി. കഴിഞ്ഞ ദിവസമാണ് താരത്തിന്‌റെ വിവാഹം നടന്നത്. ടിക് ടോക്കിലൂടെ തന്നെ പ്രശസ്തയായ മഹീനയായിരുന്നു റാഫിയുടെ വധു. ഈ പ്രണയവിവാഹത്തിന് സാക്ഷികളാകാന്‍ നിരവധിപ്പേരായിരുന്നു എത്തിച്ചേര്‍ന്നത്.

 അശ്വതി, ശ്രീകുമാര്‍, അര്‍ജുന്‍ തുടങ്ങി ചക്കപ്പഴം എന്ന സീരിയലില്‍ റാഫിയുടെ കൂടെ പ്രവര്‍ത്തിച്ച എല്ലാവരും.എത്തിയപ്പോഴും ശ്രുതി രജനീകാന്ത് എന്തുകൊണ്ട് വന്നില്ല എന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. പലതരം പ്രചാരണങ്ങളാണ് ശ്രുതി റാഫിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ച് പ്രചരിച്ചത്. ഇപ്പോഴിതാ ഒരുപാട് പേര്‍ ഇതേ കാര്യം ചോദിച്ച് എത്തിയതോടെ എല്ലാവരുടേയും സംശയം തീര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് ശ്രുതി.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണത്തെ കുറിച്ച് തുറന്ന്പറഞ്ഞത്. വിവാഹത്തില്‍ നിന്ന് വിട്ടുനിന്നതിനെപ്പറ്റി ഒരുപാട് പേര്‍ ചോദിച്ചിരുന്നുവെന്ന് ശ്രുതി പറയുന്നു. തന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

പനി പിടിച്ച് കിടപ്പിലായെന്നും തനിക്ക് ഒട്ടും വയ്യാത്തതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ശ്രുതി പറഞ്ഞു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഭേദമായിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയെന്നും ശ്രുതി പറയുന്നു. പിന്നാലെ താരത്തിന് വേഗത്തില്‍ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Post a Comment

0 Comments