റെയ്ഡിനിടെ പുരാവസ്തുക്കള്‍ക്കിടയില്‍ നിന്ന് കിട്ടിയത് ഗര്‍ഭനിരോധന ഉറകള്‍; ട്രീറ്റ്‌മെന്റ് റൂമില്‍ ഗര്‍ഭനിരോധന ഗുളികകളും; തിരുമല്‍ കേന്ദ്രത്തിലെ മുറിയില്‍ എട്ട് ഒളിക്യാമറകള്‍; നടിമാരടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ ഇതിലൂടെ മോന്‍സണ്‍ പകര്‍ത്തി; കല്ലൂരിലെ ആ വീട്ടില്‍ നിറയെ നിഗൂഡതകള്‍; പുറത്തു വരുന്ന് സെക്‌സ് മാഫിയാ സൂചനകള്‍

 


കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ചിട്ടുള്ളതായി വെളിപ്പെടുത്തല്‍.മോന്‍സന്‍ മാവുങ്കലിന്റെ പീഡനത്തിരയായ പെണ്‍കുട്ടിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട്ടിലെ ട്രീറ്റ്‌മെന്റ് മുറിയില്‍ നിന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍ അടക്കമുള്ളവ കണ്ടെത്തിയെന്നാണ് സൂചന. പല സ്ത്രീകളും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഗര്‍ഭനിരോധന ഉറകളും കിട്ടി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി നല്‍കിയിരിക്കുന്നത്. തിരുമല്‍ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു കുട്ടിയുടെ അമ്മയ

മോന്‍സന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ട്. ഇതിലൂടെ ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം പലര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസില്‍ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

കലൂരിലെ രണ്ട് വീട്ടില്‍ വെച്ച്‌ നിരവധി തവണ മോന്‍സന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തിയെന്നതാണ് ആരോപണം. നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

മോണ്‍സണ്‍ മാവുങ്കലിന്റെ സമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാന്‍ മോണ്‍സണ്‍ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എസിപിയുടെ സഹായം മോന്‍സന്‍ വഴി ഗുണ്ട നേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച്‌ പണം നല്‍കി കേസ് ഒതുക്കി.

കേസ് ഒതുക്കാന്‍ മോന്‍സനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസിന് പണം നല്‍കിയിട്ടില്ലെന്നും കേസില്‍ ജാമ്യം ലഭിച്ചതിനാല്‍ പണം നല്‍കേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി. ഡിആര്‍ഡിഓ വ്യാജരേഖ കേസിലും മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

Post a Comment

0 Comments