കോയമ്ബത്തൂര്‍: ഐസ്‌ക്രീമില്‍ മദ്യംചേര്‍ത്ത് വില്പന പതിവാക്കിയ പാര്‍ലര്‍, അധികൃതര്‍ ഇടപെട്ട് അടച്ചുപൂട്ടി.കോയമ്ബത്തൂര്‍ ജില്ലയിലെ അവിനാശി റോഡിലുള്ള ലക്ഷ്മി മില്‍സ് പ്രദേശത്തെ പാര്‍ലറാണ് പൂട്ടിച്ചത്. നിരവധി മദ്യക്കുപ്പികള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു. പാര്‍ലറില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
കൗമാരക്കാരും യുവാക്കളുമായിരുന്നു പാര്‍ലറിലെ സ്ഥിരം കസ്റ്റമേഴ്സ്. സ്പെഷല്‍ ഐസ്ക്രീം എന്നനിലയിലാണ് മദ്യംചേര്‍ത്ത ഐസ്ക്രീമുകള്‍ വിതരണം ചെയ്തിരുന്നത്. ആവശ്യക്കാര്‍ക്ക് വീര്യം എത്രവേണമെന്ന് പറഞ്ഞാല്‍ മാത്രം മതി. അതിനനുസരിച്ചുള്ള ഐറ്റം മുന്നിലെത്തും. പുറമേ നിന്നുനോക്കുന്നവര്‍ക്ക് ഐസ്‌ക്രീം കഴിക്കുന്നു എന്ന തോന്നല്‍ മാത്രമേ ഉണ്ടാകൂ. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാര്‍ലറിലെ മദ്യവില്പന കണ്ടുപിടിച്ചത്.
ഐസ്‌ക്രീമും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും തയ്യാറാക്കുന്ന സ്ഥലം കണ്ട് അമ്ബരന്നുപോയെന്നാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈച്ചയും കൊതുകും നിറഞ്ഞ അവിടെ ദിവസങ്ങള്‍ പഴക്കുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തി. പാര്‍ലറിലെ ജീവനക്കാര്‍ മാസ്കുപോലും ധരിച്ചിരുന്നില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചതെന്നും തുടര്‍ന്ന നടപടികള്‍ ഉണ്ടാവുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
0 Comments