ആറുമാസക്കാലയളവില്‍ 62 കാമുകിമാര്‍; 18 വര്‍ഷത്തില്‍ 2154 പേര്‍; ഏറ്റവും കുറഞ്ഞത് കൂടെ കിടന്നത് 5000 യുവതികള്‍ക്കൊപ്പം; ഡയാന രാജകുമാരിയിലും നോട്ടമിട്ടു; രാജാവിന്റെ ലൈംഗിക ദാഹം അതിരുകടന്നപ്പോള്‍ പെണ്‍ഹോര്‍മോണ്‍ കുത്തിവച്ച്‌ സ്പാനിഷ് രഹസ്യ പൊലീസ്

 


നാ ടുകടത്തപ്പെട്ട മുന്‍ സ്പാനിഷ് രാജാവ് ജുവാന്‍ കാര്‍ലോസിന്റെ അമിതമായ ലൈഗിക ദാഹം ശമിപ്പിക്കാന്‍ സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവയ്ക്കേണ്ടതായി വന്നു എന്ന് ഒരു മുന്‍ പൊലീസ് മേധാവി അവകാശപ്പെട്ടു.പാര്‍ലമെന്ററി ഹിയറിംഗിലായിരുന്നു അയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

രാജാവിന്റെ അടങ്ങാത്ത കാമദാഹം ഒരു ദേശീയ പ്രശ്നമായി വളര്‍ന്നതോടെ സ്പാനിഷ് രഹസ്യ പൊലീസ് അദ്ദേഹത്തിന് ടെസ്റ്റോസ്റ്റെറോണ്‍ ബ്ലോക്കറുകളും നല്‍കിയതായി മുന്‍ പൊലീസ് മേധാവി ജോസ് മാനുവല്‍ വില്ലാരെജോ പറഞ്ഞു. ഇപ്പോള്‍ അബുദാബിയിലെ ഒരു ആഡംബര ഹോട്ടലിലാണ് മുന്‍ രാജാവ് താമസിക്കുന്നത്.

മുന്‍ സ്പാനിഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ചാരക്കേസിലെ അന്വേഷണത്തിനായി രൂപീകരിച്ച പാര്‍ലമെന്ററി കമ്മീഷനു മുന്‍പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജാവിന്റെ കാമാസക്തി പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും ഇനി ഒരു സ്ത്രീയോടൊപ്പവും അദ്ദേഹത്തിന് ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കഴിയില്ലെന്നും വില്ലാരെജൊ കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ചാരവൃത്തി നടത്തി എന്ന ആരോപണത്തിലാണ് വില്ലാരെജോ അന്വേഷണം നേരിടുന്നത്. രാജാവിന് നടത്തിയ കുത്തിവയ്പുകളുടെ രേഖകളെല്ലാം നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. രാജാവിന്റെ മുന്‍ കാമുകിയും ഇപ്പോള്‍ ലണ്ടനിലെ സ്ഥിരതാമസക്കാരിയുമായ കോറിന ലാര്‍സനില്‍ നിന്നാണ് ഈ ഷണ്ഡീകരണത്തിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018-ല്‍ സ്പാനിഷ് എഴുത്തുകാരനായ അമഡിയോ മാര്‍ട്ടിനെസ് ഇംഗ്ലെസ് എഴുതിയ ജുവാന്‍ കാര്‍ലോസ്: 5000 കാമുകിമാരുടെ രാജാവ് എന്ന പുസ്തകത്തില്‍ മുന്‍ രാജാവിന്റെ ഒരു കാമഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. 1962-ല്‍ ഫോഫിയ രാജ്ഞിയെ വിവാഹം കഴിച്ചതിനുശേഷവും കാര്‍ലോസ് നൂറുകണക്കിന് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.

ഒരു ആറുമാസ കാലയളവില്‍ മാത്രം മുന്‍ രാജാവിന് 62 കാമുകിമാര്‍ ഉണ്ടായിരുന്നതായി പുസ്തകത്തില്‍ പറയുന്നു. അതുപോലെ 1976 നും 1994 നും ഇടയില്‍ ചുരുങ്ങിയത് 2154 സ്ത്രീകളുമായി കാര്‍ലോസ് കിടക്ക പങ്കിട്ടതായും അതില്‍ പറയുന്നു. ഡയാന രാജകുമാരിക്ക് 25 വയസ്സു മാത്രം ഉണ്ടായിരുന്ന കാലത്ത് ജുവാന്‍ കാര്‍ലോസ് ഡയനയേയും തന്റെ വലയില്‍ വീഴ്‌ത്താന്‍ ശ്രമിച്ചതായി സ്പാനിഷ് രാജകുടുംബത്തിന്റെ കാര്യങ്ങളില്‍ അറിവുള്ള പിലാര്‍ ഐറെയും പറഞ്ഞിരുന്നു.

എന്നാല്‍, തനിക്കെതിരെ എന്തെങ്കിലും തരത്തില്‍ രാജാവ് അപമര്യാദയായി പെരുമാറി എന്ന കാര്യം ഡയാന രാജകുമാരി തന്നെ നിഷേധിച്ചിട്ടുള്ളതാണ്. 2017- ല്‍ അന്ന് രാജാവായിരുന്ന കാര്‍ലോസുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ മുന്‍ ലോക സുന്ദരിപട്ട മത്സരാര്‍ത്ഥിക്ക് ലക്ഷക്കണക്കിന് പൗണ്ടാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബാര്‍ബറാ റേ എന്ന ഈ മുന്‍ സുന്ദരി ഇത് വിദേശത്തുള്ള അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നും പറയപ്പെടുന്നു.

സ്പാനിഷ് വെബ്സൈറ്റില്‍ വന്ന വാര്‍ത്ത പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തീവ്രവാദ പോരാട്ടത്തിനെതിരെ ഉപയോഗിക്കാനുള്ള ഫണ്ടില്‍ നിന്നായിരുന്നു ഇവര്‍ക്ക് പണം നല്‍കിയതെന്നും പറയപ്പെടുന്നു.

Post a Comment

0 Comments