തൃശൂര്‍: നോക്കുകൂലി കുറഞ്ഞെന്നാരോപിച്ചു തൊഴിലാളികള്‍ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു.വീടുപണിക്കുള്ള ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു അക്രമം. തെക്കുംകര മലാക്കയിലാണ് സംഭവം.
സാരമായി പരുക്കേറ്റ വീട്ടുടമ കദളിക്കാട്ടില്‍ പ്രകാശനെ (53) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഭാര്യ പ്രസീത (44), ഭാര്യാസഹോദരന്‍ പ്രശാന്ത് (42), തൊഴിലാളി ജോജു (41) എന്നിവരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളിയാണു പ്രകാശന്‍. നോക്കുകൂലി എന്ന വാക്കുപോലും കേള്‍ക്കരുതെന്നു ഹൈക്കോടതി പറഞ്ഞു നാളുകള്‍ക്കകമാണ് ആക്രമണം.
അതേസമയം, വീട്ടുടമയും ഇദ്ദേഹത്തിന്റെ തൊഴിലാളികളും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നു സിഐടിയു തെക്കുംകര പഞ്ചായത്ത് സെക്രട്ടറി കെ.എം.രാജന്‍ ആരോപിച്ചു. കോണ്‍ക്രീറ്റ് ബ്ലോക്ക് ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്നു തട്ടുന്നതിന് ഇറക്കുകൂലിയുടെ പകുതി നോക്കുകൂലി വാങ്ങിച്ചിരുന്നെന്നു പ്രകാശന്‍ പരാതിയില്‍ പറയുന്നു.
ഗ്രാനൈറ്റ് ഇറക്കിക്കൊള്ളാന്‍ പറഞ്ഞ് നോക്കുകൂലിയായി 6000 രൂപ വാങ്ങി. അടുത്ത ദിവസം വീണ്ടും ഗ്രാനൈറ്റ് ഇറക്കാന്‍ നേരത്ത് തലേദിവസം തന്നതു കുറഞ്ഞെന്നും 1500 രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ലോറി ഡ്രൈവറെ മര്‍ദിച്ചു. തടയാന്‍ ചെന്ന തന്നെ ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും പറയുന്നു.
0 Comments