കോവിഡ് 19-ല്‍ നിന്ന് കുട്ടികളെ മാതാപിതാക്കള്‍ക്ക് എങ്ങനെ സുരക്ഷിതരാക്കാം

 


തിരുവനന്തപുരം: കോവിഡിന്റെ പ്രതീക്ഷിതമായ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക കുട്ടികളെ സംബന്ധിച്ചാണ്.ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്. ഒന്നാം തരംഗകാലത്ത് കുട്ടികള്‍ താരതമ്യേന സുരക്ഷിതരായിരുന്നു എങ്കിലും രൂപമാറ്റം സംഭവിച്ച വൈറസ് രണ്ടാം തരംഗകാലത്ത് കുട്ടികളേയും ബാധിക്കുകയുണ്ടായി.

 ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കായി അംഗീകാരം ലഭിച്ച വാക്‌സിനുകളുമില്ല. ലോക്ഡൗണ്‍ പിന്‍വലിക്കുകയും സ്‌ക്കൂളുകള്‍ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ആവശ്യമായിട്ടുള്ളത്. മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കുട്ടികള്‍ പാലിക്കുന്നു എന്നും മാതാപിതാക്കള്‍ ഉറപ്പാക്കണം.

കുട്ടികള്‍ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പാലിക്കുന്നു എന്നുറപ്പാക്കുന്നതും കോവിഡില്‍ നിന്ന് അവരെ സുരക്ഷിതരാക്കി നിര്‍ത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പഴം, പച്ചക്കറികള്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം എന്നിവ അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. ഇതോടൊപ്പം എണ്ണ, മസാല, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കുകയും വേണം. കുട്ടികള്‍ക്ക് വിശപ്പുണ്ടാകുകയും അതുവഴി വീട്ടിലുണ്ടാക്കിയ പോഷക ഭക്ഷണം എളുപ്പത്തില്‍ നല്‍കുന്നതിന് അമ്മമാരെ സഹായിക്കുകയും ചെയ്യുന്ന ആയുര്‍വേദ സിറപ്പാണ് ലുപിന്റെ ആപ്റ്റിവേറ്റ്.

കുട്ടികള്‍ക്ക് നൈസര്‍ഗിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം പോലും ശുപാര്‍ശ ചെയ്യുന്ന ചിറ്റമൃത്, നെല്ലിക്ക, പിപ്പലി തുടങ്ങിയ ഒന്‍പത് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതാണിത്. കാലം തെളിയിച്ച പ്രകൃതിദത്ത ചേരുവകളാണ് ഇവയെന്നതിനാല്‍ ആപ്റ്റിവേറ്റ് സുരക്ഷിതമായ ഒന്നാണ്. വിശപ്പുണ്ടാക്കാനും നൈസര്‍ഗിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സ്ഥിരമായി കുട്ടികള്‍ക്കു നല്‍കാവുന്ന ഒന്നാണ് ആപ്റ്റിവേറ്റ്.

ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനോടൊപ്പം കുട്ടികള്‍ ആവശ്യത്തിനുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നും മാതാപിതാക്കള്‍ ഉറപ്പാക്കണം. ധാരാളം വെള്ളം കുടിക്കുന്നു, ആവശ്യത്തിന് ഉറങ്ങുന്നു എന്നും ഉറപ്പാക്കണം. കുട്ടികള്‍ക്കായുള്ള വാക്‌സിനുകള്‍ ഇപ്പോഴും വികസിപ്പിച്ചു വരുന്ന ഘട്ടത്തിലാണെന്നതു കൂടി കണക്കിലെടുത്ത് മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Post a Comment

0 Comments