പരിശോധിക്കുന്നതിനിടെ കൈവീശിയടിച്ചു, അസഭ്യവര്‍ഷവും: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി


 തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി. വാഹനാപകടത്തില്‍ പരിക്കേറ്റ് ഇന്നലെ അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടറെ ആക്രമിച്ചത്.

പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി, ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് അമൃത രാജി എന്ന വനിതാ ഡോക്ടറായിരുന്നു.

ചികിത്സ നല്‍കുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോ. അമൃത രാജി പോലീസില്‍ പരാതി നല്‍കി. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു.ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പണിമുടക്കും.

Post a Comment

0 Comments