പ്രണവിന്റെ മരണം സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് കേട്ടത്. പ്രണവും ഷഹാനയും പരിശുദ്ധമായ പ്രണയത്തിന്‍രെ പര്യായങ്ങളായിരുന്നു. വളരെ ചെറുപ്പത്തില് തന്നെ സ്വപ്‌നങ്ങളെല്ലാം അസ്തമിച്ചു തളര്‍ന്നു പോയ ചെറുപ്പക്കാരനായിരുന്നു പ്രണവ്.
തന്‍രെ ജീവിതത്തില്‍ പ്രണയത്തിന്‍രെ, കരുതലിന്റെ പ്രകാശവുമായി എത്തിയ പെണ്‍കുട്ടിയായിരുന്നു. ഷഹാന. സോഷ്യല്‍ മീഡിയയിലെ പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു.
തന്‍രെ പ്രശന്ങ്ങളെല്ലാം അറിയാവുന്നതു കൊണ്ട് തന്നെ ഒരു പെണ്‍കുട്ടിയുടെ ജീവിത നശിപ്പിക്കാന്‍ കാരണമാകരുതെന്ന് കരുതി ആ ചെറുപ്പക്കാരന്‍ പലതും പറഞ്ഞ് ഷഹാനയെന്ന പത്തൊന്‍പത് കാരിയെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു. തനിക്ക് വെറും അനുകമ്പയല്ല പ്രണയം തന്നെയാണെന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്നും തന്‍രെ ഭര്‍ത്താവായി പ്രണവിന് സ്വീകരിക്കാന്‍ ഷഹാനയുടെ മനസ് അപ്പോള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ഷഹാന തന്നെ ആ ഉദ്യമത്തില്‍ വിജയിച്ചു. അതിനു വേണ്ടി തന്‍രെ വീട്ടുകാരെ പോലും ധിക്കരിച്ച് പ്രണവിനൊപ്പം ജീവിക്കാനായി ഷഹാന എന്ന മുസ്ലീം പെണ്‍കുട്ടി എത്തി. പിന്നീട് വിവാഹം. പ്രണവിന്‍രെ നല്ല പാതിയായി അവള്‍ പ്രണവിനെ സ്‌നേഹിച്ചു. പരിചരിച്ചു.
തളര്‍ന്ന ശരീരത്തിനുള്ളില്‍ ഷഹാനയ്ക്ക് വേണ്ടി മാത്രം തുടിക്കുന്ന ഒരു ഹൃദയം അവള്‍ കണ്ടു. ആ ഹൃദയത്തില്‍ ഷഹാന മാത്രമായിരുന്നു എന്നുമുണ്ടായിരുന്നത്. പല പരിഹാസങ്ങളും വിമര്‍ശനങ്ങളും പലയിടത്തു നിന്നായി കേട്ടെങ്കിലും അവരുടെ ജീവിതത്തില്‍ അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. തന്‍രെ ഭാര്യയെ പോറ്റാനായി വീല്‍ ചെയറിലിരുന്ന് പ്രണവ് ലോട്ടറിക്കച്ചവടം തുടങ്ങി. ജീവിതം ചെറുതായി മെച്ചപ്പെടാന്‍ തുടങ്ങി. പിന്നീട് ഒരു വണ്ടി ഇവര്‍ വാങ്ങി. അങ്ങനെ ജീവിതത്തില്‍ ചെറിയ സന്തോഷങ്ഹല്‍ ഇവരെ തേടിയെത്തി. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്‍രെ നെഞ്ചില്‍ പ്രിയപ്പെട്ടവളുടെ മുഖം പ്രണവ് പച്ച കുത്തിയത്. ജീവിത്തിലെ ചെറിയ സന്തോഷങ്ഹല്‍ വലിയ ഒരു ദുഖത്തിന് മുന്നോടി ആയിരുന്നുവെന്ന് ആരും അറിഞ്ഞില്ല. ഒരു സുപ്രഭാതത്തില്‍ രക്തം ഛര്‍ദിച്ച് അവശ നിലയില്‍ കണ്ടെത്തിയപ്പോഴും ജീവന്‍ തിരിച്ചു തരണമേ എന്നായിരുന്നു പ്രണവിനെ സ്‌നേഹിച്ചവരെല്ലാം പ്രാര്‍ത്ഥിച്ചത്. എന്നാല്‍ ദൈവം അത് കേട്ടില്ല.
ഇപ്പോള്‍ തന്റെ ഹൃദയമായിരുന്ന പ്രണവിന്റയും ഷഹാനയുടെയും മുറിയില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ് ഷഹാന. ആരോടും മിണ്ടാനോ സംസാരിക്കാനോ താല്‍പ്പര്യമി്ല്ലാതെ തന്‍രെ പ്രിയന്റെ ചിത്രം മാറോടണച്ച് അലമുറയിട്ട് കരയുകയും വിതുമ്പുകയും ചെയ്യുകയാണ് ഷഹാന. രാത്രിയോ പകലോ ഒന്നുമറിയാതെ കരഞ്ഞു തളര്‍ന്നിരിക്കുകയാണ് ഷഹാന. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ തന്റ പ്രിയന്‍രെ മരണത്തില്‍ ഓരോ മനിറ്റും ഇഞ്ചിഞ്ചായി വേദനിക്കുന്ന ഷഹാനയുടെ അവ്‌സഥ വളരെ സങ്കടകരമാണ്. മറ്റുള്ളവരുടെ ആശ്വാസവാക്കുകളൊന്നും ഷഹാനയുടെ ദുഖത്തില്‍ തെല്ലു പോലും ആശ്വാസം പകരുന്നില്ല. പ്രണവിന്‍രെ മൃതദേഹത്തിന് മുന്‍പില്‍ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നും എന്നെ ഒറ്റയ്കാക്കി പോകരുതെന്നും അലമുറയിട്ട് കരഞ്ഞ ഷഹാന കണ്ടു നിന്നവരുടെയും കരളലിയിച്ചു. ഈ ദുഖം ഒരിക്കലും ഷഹാനയെ വിട്ടുപോകില്ല. പക്ഷേ അത് സഹിക്കാനുള്ള ശക്തി ആ കുട്ടിക്ക് നല്‍കട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന.
0 Comments