മലയാളി മനസ്സ് കീഴടക്കിയ കവിയൂർ പൊന്നമ്മയെ മറന്നോ? ; പ്രായം തളർത്തിയെങ്കിലും പഴയ ചിരിയും സ്നേഹവും ഒക്കെ ഇപ്പോഴുമുണ്ട് ആ മുഖത്ത്


 മലയാളസിനിമയിൽ എല്ലാകാലവും ഏവരും ഓർക്കുന്ന മുഖങ്ങളിലൊന്നാണ് കവിയൂർ പൊന്നമ്മയുടേത്. സിനിമയും, ജീവിതവുമായി ഒരേസമയം ഏതൊരാൾക്കും ബന്ധപ്പെടുത്താൻ കഴിയുന്ന മുഖമാണ് അവരുടേത്. 

മലയാളികൾക്ക് ഏറെ ബഹുമാനവും, സ്നേഹവുമാണ് പ്രിയ താരത്തിനോട്. മലയാളത്തിലെ എല്ലാ താരരാജാക്കന്മാർക്കൊപ്പവും നിരവധി സിനിമകളിൽ ഈ അമ്മ വേഷമിട്ടിട്ടുണ്ട്. അമ്മ വേഷം കൈകാര്യം ചെയ്യുന്നതിൽ മലയാളസിനിമയിൽ മറുത്തൊരു പേരില്ലെന്ന് വേണം പറയാൻ. എപ്പോഴും ചിരിക്കുന്ന മുഖവും, നെറ്റിയിലെ വലിയ ചുവന്ന പൊട്ടും, നിഷ്കളങ്കമായ ആ ചിരിയും കാലം എത്ര കഴിഞ്ഞാലും നമ്മളാരും മറക്കാൻ സാധ്യതയില്ല.

അനവധി ചിത്രങ്ങളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ ഒട്ടനവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇടക്കലത്ത് അഭിനയത്തിൽ നിന്ന് പൂർണമായി വിട്ട് നിൽക്കുകയായിരുന്നു താരം. അമ്മയെ മലയാള സിനിമ നല്ലതുപോലെ മിസ് ചെയ്യുന്നതായും, തിരിച്ച് വരവിന് തങ്ങൾ ആഗ്രഹിക്കുന്നതായും സിനിമരംഗത്ത് നിന്നുള്ളവരും, പ്രേക്ഷകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് താരം അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നത്.

ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ സംബന്ധിക്കുന്നൊരു പുതിയ വിശേഷമാണ് മുഖ്യധാരാ മാധ്യമങ്ങളിലും, സിനിമ രംഗത്തും, സമൂഹമാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടുന്നത്. മലയാളസിനിമയുടെ അമ്മയെ കാണാൻ പോയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഊർമിള ഉണ്ണി. കവിയൂർപൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഊർമിള ഉണ്ണി തൻ്റെ സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. ഒരുപാട് വർഷമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന പ്രിയതാരത്തിൻ്റെ ഫോട്ടോ നിമിഷനേരത്തിനുള്ളിൽ തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. കവിയൂർ പൊന്നമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഊർമിള ഉണ്ണി കുറിച്ച വാക്കുകളിങ്ങനെയാണ് –‘‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.'

നാടകങ്ങളിലൂടെ കടന്ന് വന്ന് ഇരുപതാമത്തെ വയസിൽ അഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. സത്യൻ്റെയും, മധുവിൻ്റെയുംഅമ്മ വേഷം ചെയ്താണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് പിന്നണിഗായികയായും സിനിമയിൽ തിളങ്ങി. 1958 – ൽ തുടങ്ങിയ അഭിനയമികവ് 2022 – ലും അൽപ്പം പോലും മങ്ങലേൽക്കാതെ നിലനിൽക്കുകയാണ്. മാമാങ്കം, ആണും, പെണ്ണും തുങ്ങിയവയാണ് ഈ അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാലിൻ്റെ ആറാട്ടിലും ശബ്ദം നൽകി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു.

കവിയൂർ പൊന്നമ്മ അഭിനയിച്ച പുതിയ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുകയാണെന്നാണ് വിവരം ലഭിക്കുന്നത്. ‌ഈ അമ്മയോടുള്ള മലയാളികളുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും, തങ്ങളെല്ലാവരും വളരെയേറേ കാണാനാഗ്രഹിച്ച ഒരു വ്യക്തിയെ കാണിച്ച് തന്നതിന് ഒരുപാട് നന്ദി എന്നാണ് ഊർമ്മിള ഉണ്ണിയോടൊപ്പമുള്ള ചിത്രത്തിന് ആരാധകരുടെ കമെന്റുകൾ. നിമിഷ നേരത്തിനുള്ളിൽ തന്നെ ഇരുവരുടെയും ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞു.

Post a Comment

0 Comments