ആ കുട്ടി തങ്ങളുടേതല്ല; പ്രസവം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം അഭിനയിക്കാനെത്തി നടി ചന്ദ്ര ലക്ഷ്മൺ


 ചന്ദ്ര ലക്ഷ്മണ്‍- ടോഷ് ദമ്പതികള്‍ മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ്. 2002ല്‍ ‘മനസെല്ലാം’ എന്ന തമിഴ് സിനിമയിലൂടെ ആണ് ചന്ദ്രിക ലക്ഷ്മണ്‍ എന്ന അഭിനേത്രി അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. 

ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മലയാള ചിത്രമായ സ്റ്റോപ്പ് വയലന്‍സിലും താരം അഭിനയിച്ചു. പിന്നീട് ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, പച്ചക്കുതിര, പായും പുലി തുടങ്ങിയ സിനിമകളിലെല്ലാം ചന്ദ്ര ലക്ഷ് മണ്‍ എന്ന താരം അഭിനയിച്ചു. സിനിമകളേക്കാള്‍ കൂടുതല്‍ താരം മിനി സ്‌ക്രീനിലാണ് താരത്തെ പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. സാന്ത്വനം എന്ന സീരിയലിലായിരുന്നു താരം ആദ്യം അഭിനയിച്ചത്.

പിന്നീട് അലകള്‍, മേഘം, കടമുറ്റത്തു കത്തനാര്‍, ദേവി, ഉണ്ണിയാര്‍ച്ച, വീണ്ടും ജ്വാലയായ്, സ്വാമി അയ്യപ്പന്‍, തുടങ്ങിയനേകം സീരിയലുകളില്‍ ഇവര്‍ നിറ സാന്നിധ്യമായിരുന്നു. പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി ചന്ദ്ര ലക്ഷ്മണ്‍ മാറി. ഇപ്പോള്‍ സ്വന്തം സുജാത എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. സ്വന്തം സുജാതയിലൂടെ ആണ് ചന്ദ്ര ലക്ഷ്മണും ഭര്‍ത്താവായ ടോഷും കണ്ടു മുട്ടുന്നത്. രണ്ടു പേരും സീരിയലുകളില്‍ വര്‍ഷങ്ങളായി സജീവമായിരുന്നെങ്കിലും ഇരുവരും ഇതിന് മുന്‍പ് പരിചയപ്പെട്ടിട്ടില്ല.

സ്വന്തം സുജാതയിലൂടെ പരിചിതരാവര്‍ പിന്നീട് വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു. ചന്ദ്ര ലക്ഷ്മണ്‍ ഹിന്ദുവും ടോഷ് ക്രിസ്ത്യാനിയുമാണ്.സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. എന്നാല്‍ രണ്ട് വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. താരത്തിന് ഭര്‍ത്താവിന്റെ പേരില്‍ ഒരു യൂട്യൂബ് ചാനലുമുണ്ട്. ടോഷ് ഷോര്‍ട്സ് എന്നാണ് ചാനലിന്റെ പേര്.ചന്ദ്രയ്ക്കും ടോഷിനും അടുത്തിടെയാണ് കുട്ടി ജനിച്ചത്. ആണ്‍കുട്ടി ആയിരുന്നു. ഗര്‍ഭിണിയായിരുന്ന ഒന്‍പതു മാസവും സ്വന്തം സുജാത സീരിയലില്‍ താരം സജീവമായി അഭിനയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ടോഷും ചന്ദ്രയും പുതിയ വിശേഷമറിയിച്ച് എത്തിയിരിക്കുകയാണ്. മകന്‍ ജനിച്ച് 28 ദിവസങ്ങള്‍ക്കു ശേഷം താരം വീണ്ടും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്.

വളരെ കംഫര്‍ട്ടബിളായിട്ടാണ് അഭിനയിക്കുന്നതെന്നും നല്ല കെയര്‍ അവര്‍ നല്‍കുന്നുണ്ടെന്നും ഇരുന്നും കിടന്നുമുള്ള അഭിനയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിനയിക്കുന്ന ഇടത്ത് തന്നെ ചന്ദ്രയ്ക്ക് ഒരു മുറി ഒരുക്കിയിട്ടുണ്ടെന്നും വളരെ റിലാക്‌സായിട്ടാണ് അഭിനയിക്കാന്‍ സാധിക്കുന്നതെന്നും കുഞ്ഞു ജനിച്ച ശേഷം ഷൂട്ടിങ്ങില്‍ താന്‍ തിരക്കായി എന്നും അതാണ് വീഡിയോസ് ഇടാഞ്ഞതെന്നും ടോഷ് ചാനലില്‍ വ്യക്തമാക്കുന്നു. മകനെ നോക്കാനായി ചന്ദ്രയുടെ അമ്മ കൂടെ ഉണ്ടെന്നും ടോഷ് പറയുന്നു. സീരിയലില്‍ ഒരു കുട്ടിയുണ്ട്. അത് ഞങ്ങളുടെ കുട്ടിയാേേണാ എന്ന് പലരും ചോദിച്ചിരുന്നു. ആ കുട്ടി തങ്ങളുടേത് അല്ലെന്നും തങ്ങളുടെ മോന് അത്രയും പ്രായമായില്ലെന്നും ടോഷ് പറയുന്നു. സുജാതയിലേയ്ക്ക് ചന്ദ്ര തിരിച്ചെത്തിയതില്‍ ആരാധകര്‍ക്കും സന്തോഷമാണ്.

Post a Comment

0 Comments