വളരെയധികം കഷ്ട്ടപാടും ബുദ്ധിമുട്ടും സഹിച്ചവര്‍ക്കു ഒരു നല്ല കാലം വരുമെന്ന് എല്ലാവരും പറയാറുണ്ട്. ചിലര്‍ക്ക് കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കാനാവും ചിലര്‍്ക്ക് എത്ര അധ്വാനിച്ചാലും പല കാരണങ്ങള്‍ കൊണ്ട് ഉയരത്തിലെത്താനാവില്ല.
ജേ്ഷ് ടോക്ക് എന്ന പബ്ലിക് പ്ലാറ്റ്‌ഫോമില്‍ തോല്‍വിയില്‍ നിന്നു വിജയത്തിലയ്‌ക്കെത്തിയ പല വിജയികളുടെയും കഥ പറയുന്ന മോട്ടിവേഷണല്‍ ഇന്‍സ്പിരിഷേണല്‍ സ്റ്റോറികള്‍ക്കായുള്ള ഒരു പ്ലാറ്റ് ഫോമാണ്. എവിടെ എത്തിയവരെല്ലാം തോല്‍വിയില്‍ നിന്ന് ഉയര്‍ത്തേഴുന്നേറ്റവരാണ്. അത്തരത്തില്‍ ഒരാളാണ് കഴിഞ്ഞ ദിവസം ജോഷ് ടോക്കില്‍ എത്തിയത്. പേര് രമ്യ ഇന്നു ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.
മാത്രമല്ല യോഗ ഇന്‍സ്ട്രക്ടറുമാണ്. ഇനിയാണ് രമ്യയുടെ കഥ തുടങ്ങുന്നത്. കര്‍ണാടകയിലെ കൂര്‍ഗ് എന്ന ഗ്രാമത്തില്‍ വളരെ പാവപ്പെട്ട വീട്ടിലായിരുന്നു രമ്യയുടെ ജനനം.ചെറുപ്പ കാലം ആഗ്രഹങ്ങളുടെ കാലമായിരുന്നെങ്കിലും തനിക്ക് ആഗ്രഹിക്കാനായുള്ളതൊന്നും സാധിച്ച് തരാന്‍ വീട്ടുകാര്‍ക്ക് പറ്റിയിരുന്നില്ല ഒരു സിനിമയ്്്ക്ക് പോകാനോ, നല്ല ഭക്ഷണം കഴിക്കാനോ ഒന്നും സാധിച്ചിരുന്നില്ല. ഒടുവില്‍ തന്റെ പതിനേഴാമത്തെ വയസില്‍ പ്ലസ്ടു പഠന കാലത്ത് ഒരു ശക്തമായ പ്രണയത്തില്‍ ഞാന്‍ വീണു. വീട്ടില്‍ ശക്തമായ എതിര്‍ത്തതോട പ്രണയം വിടാന്‍ തീരുമാനിച്ച തന്നെ ആതമഹത്യ ചെയ്യുമെന്ന ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്തു കാമുകന്‍.ഒടുവില്‍ തന്നെ നന്നായി നോക്കുമെന്ന ധാരണയില്‍ 17 ആമത്തെ വയസില്‍ താന്‍ വിവാഹിതയായി. ആഗ്രഹിച്ച ജീവിതമായിരുന്നില്ല ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ലഭിച്ചത്.
തുടര്‍ന്ന് പഠിപ്പിക്കാമെന്ന പറച്ചില്‍ വെറുതെയായി. അയാളുടെ അമ്മ സ്ത്രിധനത്തിന്റെ പേരില്‍ ഉപദ്രവം തുടങ്ങി. അയാളുടെ പിതാവ് തന്നെ വീട്ടു ജോലിക്കാരിയാക്കി മാറ്റി. എല്ലാം കണ്ടിട്ടും മിണ്ടാതെ ശാരീരിക പരമായ കാര്യങ്ങള്‍ക്കായി മാത്രം ഞാന്‍ അയാള്‍ക്ക്് ഒരു വസ്തുവായി. പഠിക്കാനുള്ള ആഗ്രഹം നടക്കാതെ രാവിലെ മുതല്‍ വൈകിട്ടു വരെ ആ വീട്ടിലെ ജോലിക്കാരിയ ഞാന്‍ മാറി.എനിക്കാരുമല്ലാതായി. സങ്കടം പറയാന്‍ പോലും ആരുമില്ല. ഒരു അടിമ ആയി മാത്രമേ എനിക്കവിടെ ജീവിക്കാനാവൂ എന്ന് മനസിലായി. ഒരു കുട്ടിയുടെ വരവോടെ സന്തോഷം ലഭിക്കുമെന്ന ധാരണ തെറ്റാണെന്ന് കുട്ടി ജനിച്ചതോടെ മനസിലായി. ഒരിക്കല്‍ ഒരു വിശേഷ അവസരത്തില്‍ അയാളുടെ വീട്ടില്‍ തന്റെ ബന്ധുക്കളെല്ലാം വന്നിരുന്നു. പണികളെല്ലാം തീര്‍ത്തു താന്‍ മകനെ ഉറക്കുന്നതിനൊപ്പം ഉറങ്ങി പോയി. ഒരു കരച്ചില്‍ കേട്ടാണ് താന്‍ എണീറ്റത്.
തന്റെ ബന്ധുവായ ഒര അനിയത്തി കുട്ടി ആ മുറിയില്‍ ഇരുന്ന് കരയുകയായിരുന്നു. ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് അവളെ മാനഭംഗപ്പെടുത്തിയെന്നവള്‍ കരഞ്ഞു പറഞ്ഞു. ഞാന്‍ ഞെട്ടി പോയി. ആ മുറിയില്‍ താനുണ്ടായിട്ടും താന്‍ അതറിഞ്ഞില്ല.ഇക്കാര്യം ചോദിച്ചപ്പോള്‍ പേടി ഒന്നുമില്ലാതെ ഞാനത് ചെയ്തു നിനക്കെന്താ എന്നായിരുന്ന അയാള്‍ ചോദിച്ചത്. പിന്നീടാണ് മനസിലായത് അയാള്‍കക് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന കാര്യം. ആ സംഭവം തന്നെ ഡിപ്രഷനിലാക്കി.
ആത്മഹത്യക്ക് വരെ ഞാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ അച്ചന്‍ തന്നെ ഒരിക്കല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കി. ഒരു ദിവസം താന്‍ അവിടെ നിന്നു പോയി. എങ്ങോട്ടാണെന്നറിയാതെ പോയി രണ്ടു ദിവസം ജോലി അന്വേഷിച്ച് ഒരിടത്തി കിട്ടി. അപ്പോഴാണ് മകനെ പറ്റി ചിന്തിച്ചത്. തിരിച്ചു പോയി മകനെ കൂട്ടി തന്‍ വന്നു. തന്റെ വീട്ടിലും തന്നോടും മകനോടും അവഗണനയായിരുന്നു. ഒടുവില്‍ ബാംഗ്രൂരുവിലെത്തി താന്‍ ജോലിക്കിടെ ബ്യൂട്ടീഷന്‍ കോഴ്‌സും യോഗാ കോഴ്‌സും പഠിച്ചു. ഇന്നു താന്‍ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും ഫിറ്റ്‌നസ് പരിശീലകയുമാണ്. തന്റെ മകന്‍ തന്നോടൊപ്പം ഹാപ്പിയായി വളരുന്നുവെന്നും രമ്യ പറയുന്നു.
0 Comments