നടി ബിന്ദുപണികരുടെയും സായി കുമാറിന്റെയും ജീവിതത്തിലെ പുതിയ വിശേഷം ഇണക്കുരുവികളെ പോലെ കൈ ചേര്‍ത്തു പിടിച്ച് ഇരുവരും; സന്തോഷം പങ്ക് വെച്ച് മകള്‍ കല്യാണി


 മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കരും. ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ സായ്ക കുമാര്‍ പിന്നീട് മികച്ച ക്യാരക്ടര്‍ റോളുകളിലും വന്നെത്തി. 

പല താരങ്ങളുടെയും അച്ചന്‍ റോളുകളില്‍ തിളങ്ങാന്‍ ഈ നടന് കഴിഞ്ഞു. കോമഡി റോളുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച നടിയാണ് ബിന്ദു പണിക്കര്‍. തനിക്ക് കോമഡി വേഷങ്ങള്‍ ചെയ്യാനറിയില്ലെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്. സംവിധായകര്‍ പറയുന്നതു പോലെ താന്‍ ചെയ്യും. അത് നല്ല കോമഡി കഥാപാത്രമായി മാറുമെന്നും ബിന്ദു മുന്‍പ് പറഞ്ഞിട്ടുണ്ട്. രണ്ടു പേരും മലയാള സിനിമയിലെ പൊന്‍മുത്തുകള്‍ തന്നെയാണ്. സായ് കുമാര്‍ പ്രസന്ന കുമാരിയെയാണ് ആദ്യം വിവാഹം ചെയ്തത്.

എന്നാല്‍ പിന്നീട് ഈ ബന്ധം പിരിഞ്ഞു. അതിന് ശേഷമാണ് താരം ബിന്ദു പണിക്കരെ വിവാഹം ചെയ്തത്. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ബിന്ദു പണിക്കര്‍ക്ക് ആദ്യ ബന്ധത്തില്‍ ഒരു മകളുമുണ്ട്. മകള്‍ അമ്മയുടെ കൂടെ ആയിരുന്നു. ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും വിവാഹത്തിന് മകള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയെ സായ്കുമാര്‍ സ്വന്തം മകളായി തന്നെയാണ് കാണുന്നത്. കല്യാണി ഇപ്പോള്‍ യുകെയിലാണ്. യുകെയില്‍ പഠിക്കാനായിട്ടാണ് കല്യാണി പോയിരിക്കുന്നത്. യുകെയിലെ പ്രശസ്തമായ ലെക്കാഡന്‍ ലൂ കോളേജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയാണ് താര പുത്രി.കഴിഞ്ഞ വര്‍ഷമാണ് കല്യാണി പഠിക്കാനായി ലണ്ടനിലേയ്ക്കു പോയത്.

009ലാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം ചെയ്തത്. ഇപ്പോഴിതാ മകളുടെ അടുത്തേയ്ക്ക് സിനിമാ തിരക്കുകള്‍ മാറ്റി വച്ച് ലണ്ടനില്‍ മകളുടെ അടുത്തേയ്ക്ക് എത്തിയിരിക്കുകയാണ്. രണ്ടു പേരും ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പരസ്പരം കൈ കോര്‍ത്തു പിടിച്ചിരിക്കുന്ന ഇണക്കുരുവികളെ പോലെയുള്ള ചിത്രം കല്യാണി പങ്കു വച്ചിരിക്കുകയാണ്. ഈ ചിത്രം ഏവരും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പരസ്പരം മുഖത്തോട് മുഖം നോക്കി സായ്കുമാറും ബിന്ദു പണിക്കരും യുവ മിഥുനങ്ങളെ പോലെ ഇരിക്കുന്ന ചിത്രമാണ് താര പുത്രി പങ്കു വച്ചിരിക്കുന്നത്.

ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സായ്കുമാറിന് ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. വൈഷ്ണവി എന്ന മകള്‍ ഇപ്പോള്‍ മിനിസ് ക്രീനില്‍ സജീവമായ താരമാണ്. വൈഷ്മണവിയുടെ വിവാഹ സമയത്ത് സായ്കുമാര്‍ എത്തിയിരുന്നില്ല. മകള്‍ തന്നെ ക്ഷണിച്ചില്ലെന്നാണ് സായ് കുമാര്‍ പറഞ്ഞത്. അമ്മയും അച്ചനും പിരിഞ്ഞ ശേഷം ഞങ്ങളുമായി യാതൊരു ബന്ധവും അച്ചന്‍ വെച്ചിരുന്നില്ലായെന്നും സാമ്പത്തിക സഹായം പോലും തന്നിട്ടില്ലെന്നും തിരിഞ്ഞു നോക്കിയിട്ട് പോലുമില്ലെന്നും ഏക മകള്‍ വൈഷ്ണവി മുന്‍പ് പറഞ്ഞിട്ടുണ്ട്. കല്യാണിയെ സായ് കുമാര്‍ സ്വന്തം പുത്രിയെ പോലെ തന്നെയാണ് നോക്കുന്നത്. മകളൊടൊപ്പം ലണ്ടനില്‍ അടിച്ചു പൊളിക്കുകയാണ് ഇപ്പോള്‍ സായ്കുമാറും ബിന്ദു പണിക്കരും.



Post a Comment

0 Comments