ദിവ്യയെ വിവാഹം കഴിക്കാനായി ബോംബൈയില്‍ ജോലിക്കു പോയി, ഇരുപത്തിയഞ്ചാം വയസിൽ വിവാഹം സീരിയല്‍ നടന്‍ അരുണ്‍ രാഘവിൻറെ ജീവിതം


 സൗഭാഗ്യവതി എന്ന സീരിയലിലുടെ സീരിയല്‍ അഭിനയത്തിലേയ്ക്ക് എത്തിയ താരമായരുന്നു അരുണ്‍ രാഘവ്. പിന്നീട് കാണാ കണ്‍മണി, സ്ത്രീപദം, ഭാര്യ, പൂക്കാലം വരവായി, ചെമ്പരത്തി, എന്റെ മാതാവ്, പ്രണയ വര്‍ണ്ണങ്ങള്‍ തുടങ്ങിയ സീരിലുകളില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റലറിലാണ് താരം അഭിനയിക്കുന്നത്. മിസിസ് ഹിറ്റ്‌ലറില്‍ ഡികെ എന്ന കഥാപാത്രത്തെ മിഴിവോടം അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയ ലോകത്ത് എത്തിയതിനെപ്പറ്റിയും തന്‍രെ പ്രണയം, വിവാഹം എന്നീ കാര്യങ്ങളെപ്പറ്റിയും അരുണ്‍ പ്രേക്ഷകരോട് തുറന്ന പറയുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചില്‍.

തനിക്ക് വിവാഹത്തിന് മുന്‍പ് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരുണിന്‌റ ഭാര്യയുടെ പേര് ദിവ്യ എന്നാണ്. ഒരിക്കല്‍ താന്‍ ബാംഗ്ലൂരിവില്‍ കല്യാണത്തിന് പോയിരുന്നുവെന്നും അന്ന കല്യാണ ഫോട്ടോ എടുത്തത് ഞാനും അച്ചനുമായിരുന്നുവെന്നും താരം പറയുന്നു. ദിവ്യയുടെയും എന്റെയും കുടുംബം നേരത്തെ അറിയാവുന്നതാണ്. ചെറിയ ഒരു ബന്ധവുമുണ്ടായിരുന്നു. അവിടെ നിന്നാണ് ദിവ്യയെ കാണുന്നത്. ഒരു പ്രപ്പോസലൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. രണ്ടുപേര്‍ക്കും പരസ്പരം മനസിലായി നമ്മള്‍ പ്രണയത്തിലാണെന്ന്. പിന്നെ വീട്ടില്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനാല് തന്നെ അച്ചന്‍ തന്നെ പിന്നീടു വരുന്ന കാര്യങ്ങളെക്കുരിച്ച് ബോധ്യപ്പെടുത്തി.

ശേഷം ദിവ്യയുടെ വീട്ടുകാരോട് സംസാരിച്ചു. പ്രപ്പോസല്‍ കേട്ടതും അവര്‍ക്കും സന്തോഷമായി. പരിചയമുള്ള കുടുംബമാണ് എന്നതായിരുന്നു കാരണം. ശേഷം അച്ഛന്‍ എന്നോട് നീ ജോലി വാങ്ങിച്ചെടുക്കു എന്ന് പറഞ്ഞു. ഇരുപത്തിനാലാം വയസിലാണ് ഇതെല്ലാം നടന്നത്.’ജോലിക്കായിതാന്‍ ബോംബൈയില്‍ പോയി. പിന്നീട് 25ആം വയസില്‍ ദിവ്യയെ കല്യാണം കഴിച്ചു.’വിവാഹ ശേഷമാണ് ബാച്ചിലര്‍ ലൈഫ് കുറച്ച് കൂടി ആസ്വദിച്ച ശേഷം കല്യാണം കഴിച്ചാല്‍ മതിയായിരുന്നുവെന്ന്. പക്ഷെ ഭാര്യ ദിവ്യ എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്. അവള്‍ എല്ലാം ഹാന്‍ഡില്‍ ചെയ്യും. ഇന്‍ഡിപെന്‍ഡന്റാണ്.

അവളാണ് അഭിനയത്തില്‍ സജീവമാകാന്‍ എനെന സഹായിച്ചത്. ഭാര്യ സീരിയലില്‍ ഒമ്പത് കഥാപാത്രം ചെയ്യാന്‍ സാധിച്ചു. രണ്ട് റോള്‍ ഞാന്‍ ഭാര്യയില്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് ആളുകള്‍ വലിയ രീതിയില്‍ സ്വീകരിച്ചു. അതിനാലാണ് പുതിയ പുതിയ കഥാപാത്രങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. ഭാര്യയുടെ അച്ഛന്റെ കസിന്‍ ബ്രദര്‍ വഴിയാണ് ആദ്യം അഭിനയിക്കാന്‍ അവസരം വന്നത്.സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് താന്‍ ഒരു സീരിയല്‍ നടനായത്. ആദ്യ സീരിയയില്‍ നിന്ന കിട്ടിയ പണം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ബ്രേക്ക് എടുക്കണമെന്ന് തോന്നിയെന്നും താരം പറയുന്നു. ശേഷം ഒരുപാട് കഥാപാത്രങ്ങളും പ്രശസ്തിയും പണവുമൊക്കെ തന്നെ തേടിയെത്തിയെന്നും താരം പറയുന്നു.

Post a Comment

0 Comments