പതിനെട്ടാം വയസിൽ തന്നെക്കാള്‍ 12 വയസ്സ് കൂടുതലുള്ള മനോജുമായുള്ള ഒളിച്ചോട്ടം, വീട്ടുകാര്‍ ഒരുപാട് നാണം കെട്ടു, ആരോടും മിണ്ടാതെ വീടിനകത്ത് കഴിച്ചു കൂട്ടി, അനിയത്തിയോട് ടീച്ചേഴ്സ്‌ പോലും മോശമായി സംസാരിച്ചു; നടി ശ്രീക്കുട്ടി


 ഏഷ്യാനൈറ്റിലെ ഹിറ്റ് പരമ്പരയായിരുന്ന ഓട്ടോഗ്രാഫിലൂടെ വന്ന ഫൈവ് ഫിംഗ്‌ഴേസ് എന്ന ഗ്യാങ്ങു സീരിയല്‍ പ്രേമികളുടെ മനസില്‍ അന്നുണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല. 

പ്ലസ്ടു കാലഘട്ടത്തെ പ്രണയവും സൗഹൃദവുമൊക്കെ വളരെ മനോഹരമായി അവതരിപ്പിച്ച സീരിയലായിരുന്നു ഇത്. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങുന്ന ഗ്യാങ്ങായിരുന്നു ഫൈവ് ഫിംഗേഴ്‌സ്. ഇതിലെ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളായി ശ്രീദേവിയും അഥവാ ശ്രീക്കുട്ടിആയിരുന്നു. മൃദുല എന്ന പേരിലാണ് ശ്രീദേവി ഇതില്‍ എത്തിയത്. പിന്നീട് കൃഷ്ണ കൃപാസാഗരം,വൃന്ദാവനം,എന്ന് സ്വന്തം ജാനി തുടങ്ങി കുറച്ച് സീരിയലുകള്‍ താരം ചെയ്തിരുന്നു.

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് താരം നീണ്ട ഇടവേള എടുത്തിരുന്നു. സീരിയല്‍ ക്യാമറ മാനായ മനോജ് കുമാറിനയാണ് താരം വിവാഹം കഴിച്ചത്.ഇരുവരും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവര്‍ തമ്മില്‍ പന്ത്രണ്ടു വയസിന് വ്യത്യാസമുണ്ട്. തന്റെ പതിനെട്ടാമത്തെ വയസിലാണ് മനോജിനൊപ്പം ഒളിച്ചോടി പോയത് എന്നും ശ്രീക്കുട്ടി മുന്‍പ് പറഞ്ഞിരുന്നു. താനും ഭര്‍ത്താവായ മനോജും മൂന്നാമത്തെ വര്‍ക്കായിട്ടാണ് ഓട്ടോഗ്രാഫ് സീരിയല്‍ ഒരുമിച്ചു ചെയ്യുന്നത്. മനോജ് ആള് നല്ല ദേഷ്യക്കാരനാണ്. എല്ലാവരോടും എപ്പോഴും കലിപ്പു കാണിക്കുമായിരുന്നു.

പുള്ളിയെ പ്രേമിക്കുക എന്നതായിരുന്നു പുള്ളിക്കിട്ടു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പണിയെന്ന് സെറ്റില്‍ എല്ലാവരും മനസിലാക്കി. അതിനായി എല്ലാവരും കണ്ടെത്തിയത് എന്നെയായിരുന്നു. പ്രേമം അഭിനയിക്കാനായിരിന്നു തീരുമാനം. പക്ഷേ എപ്പഴോ ഞാന്‍ സീരിയസായി.ഒടുവില്‍ പതിനെട്ടു വയസാപ്പോഴേയ്ക്കും പുള്ളിക്കൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹമെന്നും താരം പറയുന്നു. ഇപ്പോഴിതാ ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ തന്റെ പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും വീര സാഹസിക കഥകള്‍ക്കൊപ്പം വീട്ടുകാര്‍ തന്റെ പ്രവര്‍ത്തി മൂലം ദുഖിച്ച കഥയും താരം പറയുകയാണ്.ശ്രീക്കുട്ടിക്കൊപ്പം അമ്മയും മകളും എത്തിയിരുന്നു. താന് കാരണം കുടുംബം ഒരുപാട് വിഷമിച്ചു. ശ്രീക്കുട്ടിയുടെ പ്രവര്‍ത്തിയില്‍ വീടിന് വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഒരുപാട് നാണം കെട്ടു, മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാതെ അധികരം ആരോടും സംസാരിക്കാതിരുന്ന നാളുകള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറയുന്നു. തന്റെ അനിയത്തി അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവളുടെ ടീച്ചേഴ്സ്‌ പോലും അവളോട് ഇതേ പറ്റി മോശമായി സംസാരിച്ചിരുന്നു. അതൊക്കെ പിന്നീടാണ് താന്‍ അറിയുന്നത്.അതറിഞ്ഞപ്പോള്‍ വലിയ ദുഖമുണ്ടായി എന്നും ശ്രീക്കുട്ടി പറയുന്നു. വിവാഹ ശേഷം സീരിയലില്‍ നിന്ന് ഇടവേളയെടുത്ത ശ്രീക്കുട്ടിക്ക് ഒരു മകളുമുണ്ടായി. പിന്നീട് മകളെ നോക്കാനായി താരം സീരിയല്‍ അഭിനയം ഉപേക്ഷിച്ചു. അപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സസ്‌നേഹം എന്ന സീരിയിലിലൂടെ തിരിച്ച് അഭിനയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി.സിനിമയിലേയ്ക്ക് അവസരം കിട്ടിയതാണ്. പക്ഷേ അതിന് സാധിച്ചില്ലെന്നും താരം പറയുന്നു.സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും താരത്തിനുണ്ട്.

Post a Comment

0 Comments