നമിതയുടെ സിനിമകളെല്ലാം ഹിറ്റ് ആയി മാറിയിട്ടുണ്ട്. മിനിസ്‌ക്രീനിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള താരത്തിന്റെ കടന്നു വരവ്. കണ്ണടച്ചു തുറക്കുമ്പോഴായിരുന്നു താരം പ്രശസ്തി നേടിയത്. സിനിമയ്ക്ക് അകത്തും സിനിമയ്ക്ക് പുറത്തും നമിതയുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ നമിത പ്രമോദ് നിറഞ്ഞു നിൽക്കാറുണ്ട്. പല പൊതുവേദികളിലും അവാർഡ് ഷോകളിലും നമിതയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. വിനീത് ശ്രീനിവാസൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ ദുൽഖർ തുടങ്ങിയവരുടെ കൂടെ താരം നായികയായി എത്തി. കൂടുതലും ദിലീപിന്റെ നായികയായാണ് നമിത തിളങ്ങിയത്.
ഇപ്പോഴിതാ ദിലീപിന്റെ മകൾ മീനാക്ഷിയെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നമിത. നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീനാക്ഷിയുമായി എപ്പോഴായിരിക്കും നമിത സൗഹൃദത്തിലായത്? നമിത ദിലീപിന്റെ കൂടെ അഭിനയിച്ചതാണ് മീനാക്ഷിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാകാൻ കാരണം എന്നായിരിക്കും പ്രേക്ഷകർ വിചാരിക്കുന്നത്. എന്നാൽ പ്രേക്ഷകർക്ക് തെറ്റി. നമിത മീനാക്ഷിയുമായുള്ള സൗഹൃദം തുടങ്ങിയതിന്റെ കഥ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.
തുടക്കത്തില്‍ മീനാക്ഷിയൊരു ജാഡക്കാരിയാണെന്നാണ് ഞാൻ വിചാരിച്ചത്. ഒരു വിമാന യാത്രയായിരുന്നു ഈ സൗഹൃദം ഉണ്ടാകാൻ കാരണം. അഞ്ച് വര്‍ഷം മുന്‍പ് ഒരു യുഎസ് ട്രിപ്പിന് പോയപ്പോഴാണ് മീനാക്ഷിയുമായി അടുത്തത്. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മീനാക്ഷി ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്. അവൾ അങ്ങനെ സംസാരിച്ചില്ല. കണ്ടപ്പോള്‍ തന്നെ ജാഡയാണെന്ന് തോന്നി. അവൾ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും അങ്ങോട്ട് ചിരിച്ചു. അഹങ്കാരിയാണെന്ന് മനസില്‍ വിചാരിച്ചു കൊണ്ടാണ് ചിരിച്ചത്.
യുഎസ് ട്രിപ്പിന് പോകുമ്പോള്‍ അവൾ എന്നെ കണ്ടിട്ടും കാണാതെ നടിച്ചു. നാദിര്‍ഷയുടെ മക്കളുമുണ്ടായിരുന്നു കൂടെ. അവർ എന്നെ നോക്കി ചിരിച്ചു. ഫ്‌ളൈറ്റില്‍ കയറിയപ്പോൾ ഞങ്ങൾ അടുത്തടുത്ത് ഇരുന്നു. ഒന്നും സംസാരിച്ചില്ല. അപ്പോഴാണ് ഞങ്ങൾക്ക് ഹോട്ട് ചോക്ലേറ്റ് കഴിക്കാന്‍ തോന്നിയത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ആയിട്ടുള്ള ഒരു സുന്ദരൻ ഉണ്ടായിരുന്നു. ഞങ്ങൾ ഇടക്കിടെ അവനോട് ചോക്ലേറ്റ് ആവശ്യപ്പെട്ടു. ചോക്ലേറ്റ് കഴിക്കാനല്ല, അവനെ ഇടക്കിടെ കാണാൻ വേണ്ടി മാത്രം ഞങ്ങൾ ചോക്ലേറ്റ് ആവശ്യപ്പെടാൻ തുടങ്ങി. അപ്പോഴാണ് അവന്റെ പേര് നോക്കിയത്. സാഹീല്‍ എന്നോ മറ്റോ ആണ് പേര്. അവന്‍ കാരണമാണ് മീനാക്ഷിയുമായി അടുത്തത്. മീനാക്ഷി എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ്. എന്റെ നല്ല സുഹൃത്തും. നാദിർഷയുടെ മക്കൾ ആയിഷയും ഗദീജയും എന്റെ നല്ല സുഹൃത്തുക്കളാണ്. – നമിത പറഞ്ഞു.
0 Comments