സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് സ്വന്തം സുജാത. കിഷോർ സത്യ, ചന്ദ്ര ലക്ഷ്മൺ, അനു നായർ തുടങ്ങിയവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. അതുകൊണ്ടു തന്നെ കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റി കഴിഞ്ഞു ഈ പരമ്പര എന്നതാണ് സത്യം. നിരവധി ആരാധകരും ഈ ഒരു പരമ്പരയ്ക്ക് ഉണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര ലക്ഷ്മൺ മലയാളം സീരിയൽ രംഗത്തേക്ക് തിരികെ വരുന്നത് എന്ന ഒരു പ്രത്യേകത കൂടി ഈ സീരിയൽ എടുത്തു കാണിക്കുന്നുണ്ട്. സുജാത എന്ന ടൈറ്റിൽ കഥാപാത്രമായ തന്നെയാണ് ചന്ദ്ര ലക്ഷ്മൺ പരമ്പരയിൽ എത്തുന്നത്. ചന്ദ്രാ ലക്ഷ്മണന്റെ ഭർത്താവായ ടോഷ് ക്രിസ്റ്റിയും പ്രധാന വേഷത്തിലാണ് എത്തുന്നത്.
ഇവർക്കൊപ്പം തന്നെ വലിയ സ്വീകാര്യതയുള്ള ഒരു കഥാപാത്രമാണ് രശ്മി ജയഗോപാൽ എന്ന നടി അവതരിപ്പിക്കുന്നത്. സാറാമ്മ എന്ന കഥാപാത്രം അത്ര പെട്ടെന്നൊന്നും ഈ കഥാപാത്രത്തെ പ്രേക്ഷകർ മറന്നു പോകില്ല. വളരെയധികം തന്റേടത്തോടെ എല്ലാ കാര്യങ്ങളിലും ഉറച്ച നിലപാടിൽ സംസാരിക്കുന്ന ഒരു തനി അച്ചായത്തി കഥാപാത്രത്തെയാണ് സാറാമ്മ ഇതിൽ എത്തുന്നത്. സാറാമയായി വേഷമിടുന്ന നടി രശ്മിയുടെ അപ്രതീക്ഷിതമായ മരണമാണ് ഇപ്പോൾ സ്വന്തം സുജാത സെറ്റിലെ എല്ലാവരെയും വേദനയിൽ ആഴ്ത്തിയിരിക്കുന്നത്. 51 വയസ്സ് മാത്രമായിരുന്നു രശ്മിക്ക് ഉണ്ടായിരുന്നത്.ഓണാഘോഷ സമയത്ത് രശ്മിയ്കൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇതിനെക്കുറിച്ച് നടിയായ ചന്ദ്ര ലക്ഷ്മൺ കുറിച്ചത്.
വാക്കുകൾ ഇങ്ങനെയാണ്, ” ഞാനെന്റെ വിദൂരമായ ചിന്തകളിൽ പോലും ചിന്തിച്ചിരുന്നില്ല ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന്. എനിക്ക് എന്റെ ചേച്ചിയമ്മയെയാണ് നഷ്ടമായത്.സീരിയലിൽ ചേച്ചി ഇല്ലാത്ത ദിവസങ്ങളെ കുറിച്ച് ഇനി എനിക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. വ്യക്തിപരമായി എനിക്ക് സംഭവിച്ചത് വലിയൊരു നഷ്ടം തന്നെയാണ്. ” ടൊഷിന്റെയും ചന്ദ്ര ലക്ഷ്മണന്റെയും വിവാഹം നടക്കുന്ന സമയത്ത് വളരെയധികം സന്തോഷത്തോടെ മുന്നിൽ നിന്നത് രശ്മിയാണ് എന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ കല്യാണം നടന്നു കഴിഞ്ഞ സമയത്ത് സന്തോഷം കൊണ്ട് രശ്മി കരയുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ചന്ദ്ര ലക്ഷ്മൺ പറഞ്ഞിരുന്നത്.സീരിയലിലെ തന്നെ മറ്റൊരു താരമായ കിഷോർ സത്യയാണ് ഈ വിവരം പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത്. രശ്മിയുടെ ചിത്രത്തിനൊപ്പം ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതമെന്ന് മനസ്സിലാകുന്നുണ്ട് എന്നും എങ്കിലും ഇത്തരം ഞെട്ടലുകൾ ജീവിതത്തെ വേദനയിലേക്ക് കൊണ്ട് ചെല്ലുന്നു എന്നുമാണ് രശ്മിയെ കുറിച്ച് കിഷോർ സത്യ പറയുന്നത്. അനു നായർ, കിഷോർ സത്യ, ചന്ദ്ര ലക്ഷ്മൺ ടോഷ് ക്രിസ്റ്റി തുടങ്ങിയവരെല്ലാം രശ്മിയോടൊപ്പം ഉള്ള ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
0 Comments