പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടിയാണ് ഊര്‍മ്മിള ഉണ്ണി. ബിഗ്സ്‌ക്രീനിൽ തിളങ്ങി നിന്ന താരം നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി. കൂടുതലും അമ്മ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്.
അമ്മ റോളിൽ അഭിനയിച്ച താരം ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നു. അമ്മ പോയിട്ട് ഇപ്പോൾ 4 വര്‍ഷമായിരിക്കുന്നു. കഴിഞ്ഞ പിറന്നാളിന് ഉത്തര എനിക്ക് തുന്നൽ മിഷ്യൻ വാങ്ങി തന്നു. വില കൂടിയ മിഷ്യൻ ആയിരുന്നു. എന്നാൽ അമ്മ എനിക്ക് തന്ന ആ പഴയ തയ്യൽ മിഷ്യൻ എനിക്ക് മിഷ്യനില്ലാത്ത ഒരു പാവം തുന്നൽക്കാരന് കൊടുക്കേണ്ടി വന്നു. ആ സങ്കടം ഉണ്ട്, എന്നാൽ അയാൾക്ക് അത് ഉപയോഗമായല്ലോ എന്നോർത്തു സമാധാനവും. അറുപതു വർഷം പഴക്കമുല്ല മിഷ്യനാണ് അത്. അച്ഛൻ അമ്മക്ക് വാങ്ങിക്കൊടുത്ത ആദ്യത്തെ സമ്മാനമാണത്. എനിക്കും എന്റെ ചേച്ചിക്കും ധാരാളം ഉടുപ്പുകൾ ധാരാളം ആ മിഷ്യൻ ഉപയോഗിച്ച് അമ്മ തുന്നിത്തന്നിട്ടുണ്ട്.
എനിക്ക് അന്ന് അഞ്ച് വയസായിരുന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന പാവ കുട്ടിയ്ക്ക് ഒരു ഉടുപ്പ് തുന്നാൻ തോന്നി. അവിടെ ഉണ്ടായിരുന്ന വെള്ള തുണി കൊണ്ട് ഉടുപ്പ് തുന്നാൻ തുടങ്ങി. സൂചി കൈയിൽ കൊണ്ടതും ഞാൻ കരയാൻ തുടങ്ങി. ചേച്ചിയുടെ യൂണിഫോമിന്റെ തുണി ആയിരുന്നു അത്. അമ്മ എന്നെ ഒന്നു പിച്ചി. അതിനു ശേഷം അമ്മ ഒരുക്കലും എന്നെ വേദനിപ്പിച്ചിട്ടില്ല.
പിന്നീടങ്ങോട്ട് അമ്മ എന്നെ തയ്ക്കാൻ പഠിപ്പിച്ചു തന്നു. തയ്ക്കുമ്പോൾ അമ്മ എന്നെ കൊണ്ട് പാട്ട് പഠിപ്പിക്കും. എനിക്ക് പാടാൻ അറിയില്ലെന്ന് അമ്മയ്ക്കും എനിക്കും മാത്രം അറിയില്ലായിരുന്നു. അമ്മ മാത്രമേ എന്നെ കൊണ്ട് പാട്ട് പഠിപ്പിക്കാറുള്ളൂ. സാരി ഉടുക്കാൻ തുടങ്ങിയതോടെ ഞാനും അമ്മയും ഒരുമിച്ച് പോയി സാരി തയ്ക്കാൻ പഠിച്ചു.
ഞാൻ തയ്ക്കുന്നത് വൃത്തിയുള്ള എന്ന് ടീച്ചർ പറയാറുണ്ടായിരുന്നു. എനിക്ക് ദേഷ്യം വന്നു. നല്ലൊരു ടീച്ചറെ ടൗണിൽ കണ്ടു പിടിച്ച് മിഷ്യൻ എംബ്രായട്ടറി പഠിച്ചു. അതിനു ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് ഞാൻ അമ്മയെ കളിയാക്കാൻ തുടങ്ങി. ഇന്നും തോർത്തിനു വക്കടിക്കാനെ അമ്മയ്ക്ക് അറിയു. എന്ന് പറയാറുണ്ടായിരുന്നു.അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ പെട്ടികളും മറ്റും ഉമ ചേച്ചിയുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു ഞങ്ങൾ. അതിൽ അച്ഛന്റെയും അമ്മയുടെയും സാധനങ്ങൾ ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഉപേക്ഷിച്ച മുഷിഞ്ഞ കട്ട് വർക്ക് ചെയ്ത സാരി അമ്മ കണ്ടത്. അമ്മ അതു കയ്യിലെടുത്തു പറഞ്ഞു. ഇത് എന്റെ ഊർമ്മിള കഷ്ടപ്പെട്ട് പുറംവേദനിച്ച് തുന്നിയുണ്ടാക്കിയ സാരിയാണ്. ഇത് എത്ര പഴകിയാലും ഞാനിത് ഒരിക്കലും കളയില്ല. എംബ്രോയഡറി എനിക്ക് പാത്രത്തതാണ്.
എനിക്ക് പറ്റാത്ത കാര്യം ഊർമ്മിള പഠിച്ചു. ഈ സാരി എൻ്റെ കയ്യിൽ തന്നെ ഇരിക്കട്ടെ. ഇതുകേട്ടപ്പോൾ ശെരിക്കും സങ്കടമായി. വാക്കുകൾ ഒന്നും പുറത്ത് വന്നില്ല. എന്റെ അഹങ്കാരത്തിനു കിട്ടിയ പിച്ചായിരുന്നു അമ്മയുടെ ആ വാക്കുകൾ.ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം നമ്മൾക്കും വയസാകുന്നു. നമ്മൾ കുട്ടിയല്ലാതാവുന്നു. അമ്മയെ നഷ്ടപ്പെടുമ്പോൾ മറ്റാര് നഷ്ടപ്പെടുന്നതിനേക്കാളും വേദനിക്കുന്നു. പിറന്നാൾ സമ്മാനം കയ്യിൽ കിട്ടിയപ്പോൾ സന്തോഷമായി. പുതിയ മിഷ്യനിൽ നൂലു കോർക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞതെല്ലാം ചെയ്തു. തൊട്ടു നെറുകയിൽ വെച്ചു. അച്ഛനേം അമ്മേം മനസ്സിൽ ധ്യാനിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു “അമ്മേ എന്ന്. അമ്മയെ നഷ്ടപ്പെട്ടവർക്കു മാത്രമെ അമ്മയുടെ ശൂന്യത മനസ്സിലാവൂ – ഊർമ്മിള ഉണ്ണി കുറിച്ചു.
0 Comments