ബിഗ്‌ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിനകത്തുള്ള സമയത്തും ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി പോയ സമയത്തും ആരാധകർ റോബിന്റെ പിന്നാലെ ആയിരുന്നു.
ബോഗ്‌ബോസിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ വലിയൊരു കോളിളക്കമാണ് റോബിൻ ഉണ്ടാക്കിയത്. ഊര് ഫിലിം സ്റ്റാറിനെ എങ്ങനെയാണോ ആരാധകർ വരവേൽക്കുന്നത് അതുപോലെയായിരുന്നു റോബിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടിയത്. വൻ ആരാധകരുടെ കൂട്ടം തന്നെ ഉണ്ടായിരുന്നു റോബിനെ സ്വീകരിക്കാൻ.
ബിഗ്‌ബോസിലെ റോബിൻ ദിൽഷ കോമ്പോ ആയിരുന്നു ആരാധകർക്ക് ഇഷ്ടം. റോബിന് ദിൽഷയെ ഇഷ്ടമാണെന്ന് റോബിൻ തന്നെ ദിൽഷയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ ഇപ്പോൾ റോബിൻ ആരതി കോമ്പോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടിയും മോഡലുമായ ആരതിയുടെ കൂടെ റോബിൻ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈയടുത്താണ് ആരതിയുമായി പ്രണയത്തിലാണെന്ന് ഒരു പൊതുവേദിയിൽ വെച്ച് റോബിൻ തുറന്നു പറഞ്ഞത്. ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്ന സൂചനയും റോബിൻ ആരാധകർക്ക് നൽകി.
അഭിമുഖം ചെയ്യാൻ വന്നപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കണ്ടുമുട്ടുന്നത്. അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി റോബിനെ നോക്കിയിരിക്കുന്ന ട്രോളുകൾ ഉണ്ടായിരുന്നു. പിന്നീടാണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. റോബിൻ നിൻ്റെ ഭാഗ്യം തന്നെയാണ് ആരതി നിന്റെ ഭാഗ്യമാണ്. നിന്നെ മനസ്സിലാക്കാനും ആത്മാർത്ഥമായി സ്നേഹിക്കാനും അവൾക്ക് കഴിയും. ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെ. എന്നൊക്കെയാണ് ആരാധകർ പറയുന്നത്.ഇപ്പോഴിതാ ആരതിയുമായുള്ള തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ആരതിയുടെ വീട്ടുകാരുമായി വിവാഹത്തെ കുറിച്ചു താൻ സംസാരിച്ചെന്ന് റോബിൻ പറയുന്നു.
ബിഗ്ഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് സൗന്ദര്യം കൂടിയെന്ന് അവതാരക പറഞ്ഞപ്പോൾ അതിന്റെ ക്രെഡിറ്റ് ആരതിക്ക് ആണെന്നാണ് റോബിൻ പറഞ്ഞത്. നമ്മള്‍ സ്‌നേഹിയ്ക്കുന്ന ആള്‍ക്ക് നല്ല ഹൃദയം ഉണ്ടെങ്കിൽ നമ്മുടെ നമ്മുടെ സൗന്ദര്യവും നമ്മളറിയാതെ കൂടും എന്ന് റോബിൻ പറഞ്ഞു.വളരെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയവരാണ് ഞങ്ങൾ. ഒരു അഭിമുഖം എടുക്കാൻ വന്നു. ട്രോളുകളും പിന്നാലെ വന്നു. തുടർന്ന് ട്രോളുകൾ എല്ലാം തനിക്ക് അയച്ചു തന്നു വളരെ ബുദ്ധിമുട്ട് ആവുന്നു എന്ന് പറഞ്ഞു.
അതിന് ശേഷമാണ് കോൺടാക്ട് ഉണ്ടായത്. ആരതി വളരെ സ്മാര്‍ട്ട് ആണ്. ഒരു മൂന്ന് മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാകും. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത് . അപ്പോഴേക്കും ആരതിയുടെ സിനിമകള്‍ റിലീസ് ആവും, വളരെ സിംപിളായിട്ട് ഞാൻ ആരതിയുടെ അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു. എനിക്ക് പുള്ളിക്കാരിയെ വളരെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അവളെ നന്നായി നോക്കി കൊള്ളാം. ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ അച്ഛനും അമ്മയും സമ്മതിച്ചു. എന്റെ വീട്ടുകാർ എന്റെ ഇഷ്ടങ്ങളെ അംഗീകരിക്കുന്നവരാണ്. – റോബിൻ പറഞ്ഞു.
0 Comments