ആദ്യവിവാഹം തകരാൻ കാരണം ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്’ ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്


മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചില നായികമാരുണ്ട്. കാലങ്ങൾ എത്ര കഴിഞ്ഞാലും ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിൽ പോലും അവരെ അത്രപെട്ടെന്നൊന്നും മലയാളികൾ വിസ്മൃതിയുടെ പടുകുഴിയിലേക്ക് എറിയില്ല എന്നതാണ് സത്യം. 

അത്തരത്തിൽ വളരെയധികം ജനപ്രീതിയുള്ള ഒരു നായിക തന്നെയായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ മലയാളത്തിൽ തന്റെ കൈയ്യൊപ്പ് ചാർത്താൻ സാധിച്ച വ്യക്തി ആയിരുന്നു കാവ്യ. പ്രേക്ഷകർകെല്ലാം വളരെയധികം ഇഷ്ടമായിരുന്നു കാവ്യയെ. ഇപ്പോളിതാ ഭർത്താവ് ദിലീപും മകളും ഒക്കെയായി സന്തോഷ ജീവിതം നയിക്കുകയാണ് കാവ്യ.



കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടെ പിറന്നാള്. സിനിമയിൽ നിന്ന് പോലും അധികം ആശംസകൾ കാവ്യയെ തേടിയെത്തിയിരുന്നില്ല. ദിലീപ് ഫാൻസ് അംഗങ്ങളും സിനിമാതാരങ്ങളും മാത്രമായിരുന്നു കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. കാവ്യയുടെ പിറന്നാൾ ദിനത്തിൽ എത്തിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ പിറന്നാളായിരുന്നു. ഒരുപാട് ആരാധകർ അവർക്ക് ആശംസകൾ അർപ്പിക്കുന്നത് എങ്കിലും തിരിച്ച് ഒരു നന്ദി എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അവർ ഇടും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതിനൊരു കാരണമുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത്.



സാമൂഹിക മാധ്യമങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട് സ്ത്രീകളുടെ പട്ടിക എടുത്തു നോക്കിയാൽ അതിൽ കാവ്യാ മാധവൻ ഉണ്ടാകും എന്നതാണ് സത്യം. ഒരു നന്ദി വാക്കുപോലും പറയാൻ സോഷ്യൽ മീഡിയയിൽ കാവ്യ എത്തില്ല. കാരണം അവസാനമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് 2019 ഡിസംബർ 25 നാണ്. അതിനു താഴെയും ” നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ എന്ന ചോദ്യവുമായി പലരും കമന്റുകളുമായി എത്തിയിരുന്നു. മറ്റൊരു വ്യക്തിയുടെ ജീവിതം തകർത്തു എന്ന് പറയുന്ന കാവ്യാ മാധവനെ കൂടി എല്ലാവരും ഒന്ന് ചിന്തിക്കണം.



ആദ്യ വിവാഹ മോചനത്തിന് ഹർജിയിൽ കാവ്യാ മാധവൻ ആരോപിക്കുന്ന ചില കാര്യങ്ങളുണ്ട്. കൊടിയ ജാതി വിവേചനം ഭർതൃഗൃഹത്തിൽ നേരിടേണ്ടതായി വന്നിരുന്നു എന്നതായിരുന്നു അത്. കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് വളരെയധികം ബുദ്ധിമുട്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവുമധികം കുറവുള്ള ഒരു സ്ഥലമാണ് കാസർഗോഡ്. അങ്ങനെ ഒരു സ്ഥലത്തു നിന്നും എത്തി മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരത്തിന് സ്വന്തം ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കേണ്ടി വന്നത് വലിയ ജാതി വിവേചനം ആയിരുന്നു. ഇത് നിസ്സാരമായാണ് പലരും കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല.



സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പം ഒരു ചിത്രം പ്രമുഖ വനിതാ മാഗസിനിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ഈ നാട്ടിലെ മനുഷ്യർ മുഴുവൻ കാവ്യയ്ക്ക് പിന്നാലെയായിരുന്നു. മകളുടെ പേരിൽ വ്യാജ വാർത്തകളുമായപ്പോഴും വേദനിച്ച ഒരു അമ്മ അവരിൽ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത്തിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും കുറിപ്പ് എഴുതി ആള് പറയുന്നുണ്ട്. ദിലീപിന്റെ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് ഇടാൻ കാവ്യ മാധവന് കഴിയുമെന്ന് ആണ് ഈ വ്യക്തി എഴുതുന്നത്. ദൈവത്തിന്റെ വിധിയുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ആളായതുകൊണ്ട് തന്നെ കാവ്യയ്ക്ക് അങ്ങനെ ഒരു കുറിപ്പ് എഴുതാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറൽ മാറി.



Post a Comment

0 Comments