പൊതുവേദിയിൽ വികാരഭരിതയായി ഭാവന, വേദിയാകെ കണ്ണീരണിയിച്ചു ഭാവനയുടെ വാക്കുകൾ -വീഡിയോ കാണാം


 മലയാളസിനിമയിൽ പരിമളം എന്ന കഥാപാത്രമായി തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയാണ് ഭാവന. 

2002 ഇൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല.പിന്നീട് മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായി ഭാവന മാറി. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സിഐഡി മൂസ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിറച്ചിരുന്നത്.


പിന്നീട് അന്യഭാഷകളിലേക്ക് താരം ചേക്കേറിയിരുന്നു. അന്യഭാഷകളിൽ മികച്ച ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ആയിരുന്നു താരത്തെ തേടിയിരുന്നത് . പതിയെ മലയാളത്തിൽ നിന്നും വലിയൊരു ഇടവേളയാണ് എടുത്തത് താരം. തമിഴിലും കന്നടയിലും ഒക്കെ സജീവമാവുകയായിരുന്നു. കന്നട നിർമാതാവായ നവീനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ശേഷം കന്നടയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു എന്നതാണ് സത്യം. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കൂടി മലയാളത്തിൽ നിന്നും അകന്ന് നിൽക്കാൻ ഭാവനയെ പ്രേരിപ്പിച്ചു എന്നതും മറ്റൊരു സത്യമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഭാവന ഷറഫുദ്ദീൻനായകനായെത്തുന്ന ഇന്റിക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത്.


ഇപ്പോൾ ഉദ്ഘാടനവും ഒക്കെയായി തിരക്കിലാണ് താരം. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ മിക്ക പൊതുപരിപാടികളിലും ഭാവനയെ കാണാൻ സാധിക്കുന്നുണ്ട്. ഉദ്ഘാടന വേദികളിൽ ഒക്കെ വളരെ പോസിറ്റീവ് ആയാണ് ഭാവന എത്തുന്നതും. ഭാവനയുടെ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ മറ്റുള്ളവർക്ക് വലിയ പ്രചോദനമാണ് നിറയ്ക്കുന്നത്. വിഷമഘട്ടങ്ങളിൽ തളർന്നു പോകാൻ പാടില്ല എന്നും, അതിനെ അതിജീവിക്കുകയും പൊരുതുകയും ആണ് വേണ്ടത് എന്നാണ് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നത്.

ഇപ്പോൾ കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആസ്റ്റർ മിംസ് നൂതന ചികിത്സാ സംവിധാനങ്ങളുടെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ആയിരുന്നു ഭാവന എത്തിയിരുന്നത്. ഈ വേദിയിൽ വെച്ചാണ് ഭാവന പൊട്ടിക്കരയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരുന്നത്.

Post a Comment

0 Comments