പുരുഷന് മാത്രമല്ല ബന്ധപ്പെടുമ്പോൾ സ്ത്രീകൾക്കും സ്ഖലനം ഉണ്ടാകും,പക്ഷേ ഒരു വ്യത്യാസമുണ്ട്…


 ശാരീരിക ബന്ധത്തിനിടെ സ്ഖലനം ഉണ്ടാകുന്നതാണ് പുരുഷനെ സംബന്ധിച്ച് രതിമൂർച്ഛ. എന്നാൽ സ്ത്രീകൾക്കും ഇത്തരത്തിൽ സ്ഖലനം സംഭവിക്കാറുണ്ടെന്ന് ഈ രംഗത്ത് പഠനം നടത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 ഇത്തരത്തില്‍ സ്ഖലനം സംഭവിക്കുമ്പോള്‍ പുറത്തു വരുന്ന ശ്രവത്തിലാണ് സന്താന ഉൽപാദനത്തിന് കാരണമായ ബീജങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സ്ത്രീകളിൽ നിന്നും പുറത്തു വരുന്ന ശ്രവത്തിന് സന്താന ഉത്പാദനവുമായി യാതൊരു ബന്ധവുമില്ല.

എന്നാല്‍ വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തിൽ സ്ത്രീകളിൽ സ്ഖലനം സംഭവിക്കുന്നത്. പല പേരുകളിലും ഇത് അറിയപ്പെടുമെങ്കിലും ഷീ ഇജാകുലേഷൻ എന്ന പേരിലാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. പുരുഷനെ പോലെ തന്നെ ലൈംഗിക ബന്ധത്തിന്റെ ഏറ്റവും അവസാനമാണ് ഇത്തരത്തില്‍ സ്ഖലനം സംഭവിക്കുന്നത്.

 ലിംഗം യോനിയിൽ പ്രവേശിക്കുന്നത് സുഗമം ആക്കുന്നതിന് വേണ്ടി യോനിയിൽ ശ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഇത് പ്രത്യേകത ഗന്ധം ഒന്നും ഇല്ലാത്ത വഴുവഴുപ്പുള്ള ഒരു ദ്രാവകമാണ്. എന്നാൽ സ്ഖലനം ഉണ്ടാകുമ്പോൾ പുറത്തു വരുന്ന ശ്രവം ഇതിൽ നിന്നും വ്യത്യസ്തമാണ്. യോനീ ശ്രവത്തെ അപേക്ഷിച്ച് ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഈ ശ്രവം പുറത്തു വരുമ്പോള്‍ കിടക്ക നന്നായി നനയുകയും ചെയ്യും.

 ക്ലിറ്റോറിസിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശികളുടെ സങ്കോചവും വികാസവും ആണ് പ്രധാനമായും സ്ത്രീ സ്ഖലനത്തിന് കാരണം. കാര്യമായ രീതിയിൽ ഫോർ പ്ലേ ചെയ്തെങ്കിൽ മാത്രമേ ഇത്തരത്തിൽ സ്ത്രീകളിൽ സ്ഖലനം സംഭവിക്കുകയുള്ളൂ. എന്നു കരുതി ഇത് സംഭവിച്ചെങ്കില്‍ മാത്രമേ സ്ത്രീ ലൈംഗീകത പൂര്‍ണതയില്‍ എത്തുകയുള്ളൂ എന്നു തെറ്റി ധരിക്കേണ്ടതില്ല. ചില സ്ത്രീകളില്‍ മാത്രമാന് ഇത്തരത്തില്‍ സ്ഖലനം സംഭവിക്കുന്നത്.

Post a Comment

0 Comments