റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി കടന്നു വന്ന് പിന്നീട് വില്ലൻ, സഹനടൻ എന്നീ കഥാപാത്രങ്ങളിൽ ഒക്കെ തിളങ്ങിയ താരമാണ് സായ് കുമാർ.
നിരവധി ആരാധകരായിരുന്നു സായി കുമാറിന് ഉണ്ടായിരുന്നത്. ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച തരികയായിരുന്നു അദ്ദേഹത്തിന്റെ കഴിവ് എന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് മലയാള സിനിമയിൽ പകരക്കാർ ഇല്ലാത്ത ഒരു താരമായി സായ് കുമാർ മാറുകയും ചെയ്തിരുന്നു. സായികുമാറിനെ പോലെതന്നെ മലയാളത്തിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് ബിന്ദു പണിക്കർ..
സിനിമയിൽ ഹാസ്യം നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കർ. ബിന്ദു പണിക്കരെയും സായി കുമാറിനെയും ചേർത്ത് ഒരുപാട് വിമർശനങ്ങൾ കേട്ടതിനു ശേഷം ഇവരുടെ വിവാഹം നടക്കുകയായിരുന്നു. 2019 ഏപ്രിൽ 10നാണ് ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകൾ കല്യാണി ഇപ്പോൾ താമസിക്കുന്നത് ഇവർക്ക് ഒപ്പം ആണ്. സോഷ്യൽ മീഡിയയിൽ പ്രിയങ്കരി തന്നെയാണ് കല്യാണി. ഇപ്പോൾ കല്യാണിയുടെ സന്തോഷിക്കുന്ന ഒരു വീഡിയോ വൈറലായി മാറുന്നു. കല്യാണിയേ എയർപോർട്ടിൽ കൊണ്ടുപോയി വിട്ട് വേദനയോടെ നിൽക്കുന്ന സായി കുമാറിനെയും ബിന്ദു പണിക്കരെയും ആണ് ഈ വീഡിയോയിൽ കാണാവുന്നത്. കല്യാണി വിദേശത്തേക്ക് പോകുമ്പോൾ ഇരുവരും യാത്ര ആക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.
ബിന്ദു പണിക്കരിന്റെയും സായി കുമാറിന്റെയും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നുള്ള വ്യാജ വാർത്തകൾക്ക് കൂടി മറുപടിയാണ് ഈ വീഡിയോ. കല്യാണി ഇപ്പോൾ ദൂരയാത്ര പോവുകയാണ്. ഒരു വിദേശയാത്രയ്ക്ക് കാരണം പഠിക്കാൻ ആണോ എന്നൊക്കെ ആരാധകർ ചോദ്യങ്ങൾ ആയി ചോദിച്ചിരുന്നു. സുഹൃത്തുക്കളുമായി രാത്രി ആഘോഷിക്കുന്ന വീഡിയോസ് ഒക്കെ തന്നെയും കല്യാണി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്യാണി ഇപ്പോൾ വിദേശത്തേക്ക് യാത്ര പോകുന്നത്. എയർപോർട്ടിൽ വെച്ചുള്ള ഇവരുടെ വീഡിയോയാണ് വൈറലായി മാറിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. സമിശ്രമായ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അടുത്ത സമയത്തായിരുന്നു ബിന്ദു പണിക്കരും സായികുമാറും തമിഴിലുള്ള കുടുംബജീവിതം തകർച്ചയിലേക്ക് നീങ്ങിയേന്നും ഇരുവരും തമ്മിൽ പിരിയാൻ തുടങ്ങുകയാണ് എന്നുമുള്ള രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നത്.ഇരുവരും ഇക്കാര്യത്തിൽ യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും നടത്തുകയും ചെയ്തില്ല. അതുകൊണ്ട് തന്നെ ഇത് സത്യമാണ് എന്ന തരത്തിലാണ് പലരും വിശ്വസിച്ചിരുന്നത്. ഇപ്പോൾ അങ്ങനെ വിശ്വസിച്ചവർക്ക് ഉള്ള ഒരു കിടിലൻ മറുപടി കൂടിയാണ് ഇവർ നൽകിയിരിക്കുന്നത്. ആദ്യ വിവാഹം വേർപിരിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടി ഉണ്ടായിരുന്നു സായി കുമാറിന്. എനിക്ക് അതിനെക്കുറിച്ച് പറയാൻ ബുദ്ധിമുട്ടൊന്നും. സംഭവം പോളിഷ് ചെയ്ത പറയാനുള്ള കഴിവ് തനിക്ക് ഇല്ല. അത് കഴിഞ്ഞു പോയ ഒരു ഏടാണ് അങ്ങനെ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് സായികുമാർ പറഞ്ഞിരുന്നത്.
0 Comments