സിനിമയിലും സീരിയലിലും ഒരു പോലെ മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെച്ച നടനാണ് ഷിജു അബ്ദുൾ റഷീദ്.മലയാളത്തിനും മലയാളത്തിനു പുറത്തും താരം സജീവമായി.
മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം കാര്യസ്ഥന്, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാള പ്രേക്ഷകർക്കിടയിൽ ഇപ്പോൾ താരം അറിയപ്പെടുന്നത് രവിവര്മൻ എന്നാണ്. ഒരു പക്ഷെ താരത്തിന്റെ യഥാർത്ഥ പേര് കേട്ടാൽ പ്രേക്ഷകർക്ക് മനസിലാവില്ല. അല്ലെങ്കിലും സീരിയൽ താരങ്ങൾ കൂടുതലും അറിയപ്പെടുന്നത് അവർ ചെയ്ത കഥാപാത്രങ്ങളുടെ പേരിലല്ലേ. നീയും ഞാനും എന്ന സീരിയലിൽ രവിവർമ്മൻ എന്ന കഥാപാത്രമായാണ് താരം എത്തിയത്. വളരെ പെട്ടെന്നാണ് രവിവർമൻ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.
നായകനായി നാൽപത്തിയഞ്ചു കാരനായ രവിവര്മൻ എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുമ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടി ആ കഥാപാത്രത്തെയും താരത്തെയും സ്വീകരിക്കുകയായിരുന്നു. പ്രണയിക്കാൻ പ്രായം നോക്കേണ്ടതില്ല എന്ന ആശയമാണ് ഈ പരമ്പര നമ്മുടെ മുന്നിൽ എത്തിക്കുന്നത്. നാൽപ്പത്തിയഞ്ചുകാരനായ രവിവർമ്മയുടെ ജീവിതത്തിൽ ഇരുപതുകാരിയായ ശ്രീലക്ഷ്മി വരുന്നു. പല തടസങ്ങളെയും വെല്ലുവിളികളെയും മറി കടന്ന് ഇരുവരും അവസാനം ഒന്നിക്കുന്നു. ഈ ഒന്നിക്കൽ യഥാർത്ഥത്തിൽ പ്രേക്ഷകർ കാത്തിരുന്നതായിരുന്നു. ഏറെ കാലത്തിനു ശേഷം ഷിജു മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയത് നീയും ഞാനും എന്ന പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ താരത്തിന്റെ യഥാർത്ഥ ജീവിതം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
സീരിയലിലെ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും താരം ഒരു പ്രണയ നായകനാണ്. താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു. ഒരുപാട് തടസങ്ങളെ തരണം ചെയ്താണ് താരം പ്രീതി പ്രേമിനെ വിവാഹം ചെയ്തത്. അല്ലെങ്കിലും ഈ പ്രണയം വിവാഹത്തിലേക്ക് കലാശിക്കാൻ ചില ആളുകൾക്ക് കല്ലും മുള്ളും നിറഞ്ഞ പാത ചവിട്ടേണ്ടി വരും. കുവൈത്ത് എയര്‍ വേഴ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമാണ് താരത്തിന്റെ ഭാര്യ. ഇരുവർക്കും ഒരു മകളാണുള്ളത്.
പ്രീതി ആദ്യം തന്റെ സുഹൃത്തായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷം ആയി. എങ്കിലും പ്രേമത്തിന്റെ ഹാങ്ങോവറിൽ തന്നെയാണ് ഞങ്ങളുള്ളത് എന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുവൈത്തിലാണ് ഭാര്യ ജനിച്ചു വളര്‍ന്നത്. തന്റെ അച്ഛന് മരിച്ച സമയത്താണ് ഷിജുവിനെ ഞാൻ പരിചയപ്പെടുന്നത്. അച്ഛന്റെ വിടവ് എനിക്ക് തോന്നാത്തത് ഷിജു വന്നതോടുകൂടിയാണ്. എന്നെ ഒരുപാട് മാറ്റിയ ആളാണ് ഷിജു. എന്നെ കൂടുതൽ ബോൾഡ് ആക്കി. എന്റെ അമ്മ ഞങ്ങളുടെ വിവാഹത്തിന് എതിരായിരുന്നു. മതവും, ഇന്‍ഡസ്ട്രിയും ആയിരുന്നു പ്രശ്നം. സമ്മതിക്കാതെ വന്നപ്പോൾ രജിസ്റ്റർ മാര്യേജ് ചെയ്തു. അതല്ലാതെ വേറെ ഒരു മാർഗവും ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നില്ല.- പ്രീതി പറഞ്ഞു. പ്രീതിയുടെ ഷിജുവിന്റെയും പ്രണയക്കഥ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
0 Comments