ഗർഭിണിയായിരിക്കെ അച്ഛൻ നാടുവിട്ടു, രണ്ടാം വിവാഹം നടത്തിയത് അച്ഛന്റെ വീട്ടുകാർ ; ഇന്ന് കുളപ്പുള്ളി ലീലയ്ക്ക് കൂട്ട് അമ്മ മാത്രം


 മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു നായികയാണ് കുളപ്പുള്ളി ലീല. മികച്ച പ്രകടനം തന്നെയാണ് മറ്റുള്ള നായികമാരിൽ നിന്നും കുളപ്പുള്ളി ലീലയെ വ്യത്യസ്തമാക്കുന്നത്.

 നാടകവേദിയിൽ നിന്ന് വന്ന കുളപ്പുള്ളി ലീല ടെലിവിഷൻ പരമ്പരയിലേക്ക് എത്തുന്നത്. മലയാളത്തിനു പുറമേ അന്യഭാഷകളിലും താരം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ വളരെ സാധാരണമായ ഒരു ജീവിതം ഇഷ്ടപ്പെടുകയും അത് നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് കുളപ്പുള്ളി ലീല എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം തന്നെ പുതിയ ചില വിശേഷങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതാണ് ശ്രദ്ധ നേടുന്നത്.



എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലുത് എന്ന് പറയുന്നത് എന്റെ അമ്മയാണ്. അത് കഴിഞ്ഞേ ഉള്ളൂ എനിക്ക് സാക്ഷാൽ ഉണ്ണികണ്ണൻ പോലും. കുറച്ചു വർഷങ്ങൾക്ക് മുൻപായിരുന്നു അമ്മ സീരിയസ് ആയി ആശുപത്രിയിൽ കിടന്നിരുന്നത്. ഡോക്ടർമാർ പോലും ഉപേക്ഷിച്ച് പോലെയാണ് തോന്നിയത്. അമ്മ അങ്ങനെ കിടക്കുന്നത് കണ്ടു നിൽക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.



ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ തനിക്ക് ഉണ്ടായിരുന്നത്. അങ്ങനെയുള്ള കിടപ്പ് സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് അമ്മയെ കുറിച്ചുള്ള ഒരു പാട്ട് താൻ എഴുതുന്നത്. ചെറിയപ്രായത്തിൽ ആയിരുന്നു എന്റെ അമ്മ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നെ 3 മാസം ഗർഭിണി ആയിരിക്കുന്ന കാലത്താണ് അമ്മയെ അച്ഛൻ ഉപേക്ഷിച്ച് നാടുവിട്ട് പോകുന്നത്. പിന്നീട് അച്ഛൻ വരുന്നത് തനിക്ക് നാല് വയസ്സുള്ള സമയത്താണ്. അതുവരെ അമ്മയെ നോക്കിയത് എല്ലാം അച്ഛന്റെ വീട്ടുകാർ തന്നെയായിരുന്നു.



അവർ തന്നെയാണ് അമ്മയെക്കൊണ്ട് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതും വിവാഹം ചെയ്യിപ്പിക്കുന്നതും ഒക്കെ. അമ്മയ്ക്ക് 19 വയസ്സുള്ളപ്പോൾ മാത്രമാണ് അമ്മ എന്നെ പ്രസവിച്ചത്. പതിനാലാമത്തെ വയസ്സിൽ ആയിരുന്നു അമ്മയുടെ വിവാഹവും, അപ്പോൾ അമ്മ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അച്ഛനും ഒരുപാട് കഷ്ടപ്പെട്ടതിനു ശേഷമാണ് മരിച്ചത് എന്നും കുളപ്പുള്ളി ലീല ഓർമിക്കുന്നുണ്ട്. അച്ഛൻ നാലോ അഞ്ചോ വിവാഹമൊക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അച്ഛൻ. എന്നിട്ടാണ് പോയത്.



അച്ഛന് ക്യാൻസറായിരുന്നു. അച്ഛന്റെ മറ്റൊരു ബന്ധത്തിലുള്ള ഒരു വ്യക്തി എനിക്ക് സഹോദരതുല്യൻ ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്ന് ഒക്കെ ആങ്ങള പറഞ്ഞിട്ടുണ്ട്. ഞാൻ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ഇങ്ങനെ മുന്നോട്ടു പോകണം എന്ന ഒരു ആഗ്രഹം മാത്രമാണ് തനിക്ക് ഉള്ളത് എന്നും കുളപ്പുള്ളി ലീല പറയുന്നുണ്ട്. ചിലർ പറയുന്നത് തമിഴിൽ പോയതിനു ശേഷം തനിക്ക് ഭയങ്കര ജാഡ ആണെന്നാണ്. സിനിമ സെറ്റിലുള്ളവരിൽ ചിലർ തന്നെയാണ് ഇത്തരം കാര്യങ്ങൾ ഒക്കെ പറയുന്നത് എന്നും കുളപ്പുള്ളി ലീല പറയുന്നുണ്ട്.

Post a Comment

0 Comments