മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന. മലയാള സിനിമയിൽ ബാലത്താരമായി എത്തിയ മീന പിന്നീട് ഗ്ലാമർ വേഷങ്ങളിലും നാടൻ വേഷങ്ങളിലും തിളങ്ങി. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ നടിമാരുടെ നായികയായി മാറി.
മലയാളത്തിനു പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും മീനക്ക് തന്റെ അഭിനയ മികവ് തെളിയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിൽ മോഹൻലാലിന്റെ കൂടെയാണ് മീന കൂടുതലും അഭിനയിച്ചത്. മീന മോഹൻലാൽ ജോഡി ആരാധകർക്ക് ഏറെ ഇഷ്ടമായിരിക്കാം. ചെറിയൊരു ഇടവേളക്ക് ശേഷം മീന മലയാള സിനിമയിൽ തിരിച്ചെത്തിയതും മോഹൻലാലിന്റെ കൂടെ അഭിനയിക്കാനായിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 1, ദൃശ്യം 2 സിനിമകളിൽ മീന ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്.ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ നിന്നും ഇതുവരെ മീന മോചിതയായിട്ടില്ല. ലോക അവയവദാന ദിനത്തോടനുബന്ധിച്ചു മീന തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മാതൃകയായി മാറിയിരുന്നു. മീനയുടെ ഭർത്താവ് വിദ്യാ സാഗര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കെയായിരുന്നു മരിച്ചത്. ശ്വാസകോശ രോഗിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്നു. മീനയുടെ ഈ നല്ല മനസിന് നിരവധി പേർ മീനയ്ക്ക് ആശംസകൾ നേർന്നിരുന്നു.
മീനയുടെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ മീനയുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. മീനയ്ക്ക് ഒരു വലിയ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ. മീനയുടെ പിറന്നാൾ ആഘോഷമാക്കണമെന്ന് വിദ്യാ സാഗർ ആണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. എന്നാൽ ഭർത്താവിന്റെ മരണത്തോടുകൂടി മീനയും മകളും പിറന്നാൾ ആഘോഷിച്ചില്ല. ഇപ്പോഴിതാ മീനയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കലാ മാസ്റ്റർ. കലാ മാസ്റ്ററിന്റെ പിറന്നാളിന് മീന സർപ്രൈസ് നൽകിയിരുന്നു. അപ്രതീക്ഷിതമായി മീന കലാ മാസ്റ്ററിന്റെ പിറന്നാളിൽ എത്തിച്ചേരുകയായിരുന്നു. മീനയെ കണ്ടതും കലാ മാസ്റ്റർ പൊട്ടിക്കരഞ്ഞു. നാട്ടിൽ ഇല്ല എന്നായിരുന്നു മീന കള്ളം പറഞ്ഞത്. എന്നാൽ തന്റെ പിറന്നാൾ ദിനത്തിൽ ഒട്ടും പ്രതീക്ഷിക്കാതെയുള്ള മീനയുടെ കടന്നുവരവ് കലാ മാസ്റ്ററെ അതിശയിപ്പിച്ചു.
ഇപ്പോഴിതാ തന്റെ ആത്മ സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ കലാ മാസ്റ്ററും ഇതുപോലെ ഒരു സർപ്രൈസ് കൊടുത്തിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ കലാ മാസ്റ്ററെ കണ്ടപ്പോൾ മീന ശെരിക്കും ഞെട്ടിയിരിക്കുകയാണ്. മീന വരുന്നതും സുഹൃത്തുക്കൾ ഹാപ്പി ബർത്ഡേ പാടുന്നതും എല്ലാം വീഡിയോയിൽ കാണാം.ഹാപ്പി ബർത്ഡേ മീന, മറ്റൊരു അമ്മയിലുണ്ടായ എന്റെ സ്വന്തം സഹോദരിയാണ് നീ. എന്നും നീ സന്തോഷവതിയായിരിക്കട്ടെ. ഇന്നത്തെ ദിവസവും ഈ സർപ്രൈസും നിനക്ക് ഇഷ്ടമായി എന്ന് അറിയാം. നീ ഊഹിക്കുന്നതിനപ്പുറം നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മുടെ ഇടയിലുള്ള ഈ ബോണ്ട് എന്നും ഇതുപോലെ തന്നെ ഉണ്ടാവട്ടെ എന്ന് കുറിച്ചാണ് കലാ മാസ്റ്റർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേക്ക് മുറിക്കുന്നതും വായിൽ വെച്ചു കൊടുക്കുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്. ഞാൻ ആഗ്രഹിച്ചത് പോലെ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് എന്റെ സുഹൃത്തുക്കൾ എന്നാണ് മീന പറഞ്ഞത്. ഈ ബർത്ഡേ വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
0 Comments